Connect with us

Kerala

വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കേരളത്തില്‍ പാര്‍ട്ടി സംപൂജ്യമാകും: കെ മുരളീധരന്‍

പാര്‍ട്ടി പുന:സംഘടന നീളരുത്. താന്‍ നിര്‍ദേശിക്കുന്നവരില്‍ പ്രവര്‍ത്തിക്കാത്തവരുണ്ടെങ്കില്‍ നിര്‍ദാക്ഷിണ്യം തള്ളണം. ഐ സി സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയിലാണ് കെ. മുരളീധരന്‍ എം.പി ഇക്കാര്യം വ്യക്തമാക്കിയത്.

Published

|

Last Updated

കോഴിക്കോട്| പാര്‍ട്ടി പുന:സംഘടന ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആകരുതെന്ന് കെ മുരളീധരന്‍ എം പി. എ ഐ സി സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പുന:സംഘടന നീളരുത്. താന്‍ നിര്‍ദേശിക്കുന്നവരില്‍ പ്രവര്‍ത്തിക്കാത്തവരുണ്ടെങ്കില്‍ നിര്‍ദാക്ഷിണ്യം തള്ളണം. ഭാരവാഹി പട്ടിക രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യണമെന്നും മുരളീധരന്‍ വ്യക്തമാക്കി. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കേരളത്തില്‍ പാര്‍ട്ടി സംപൂജ്യമാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടി പുന:സംഘടനയില്‍ വി എം സുധീരന് അതൃപ്തി ഉണ്ടെങ്കില്‍ രാഷ്ട്രീയകാര്യ സമിതി വിളിക്കാന്‍ ആവശ്യപ്പെടാമായിരുന്നു. പാര്‍ട്ടി ചട്ടക്കൂട് വിട്ട് സുധീരന്‍ പുറത്ത് പോകില്ലെന്നാണ് പ്രതീക്ഷ. സംഘടനയുടെ നന്മക്ക് മാത്രമേ അദ്ദേഹം പ്രവര്‍ത്തിക്കുകയുള്ളുവെന്നും വി എം സുധീരനെ താന്‍ നേരിട്ട് കാണുമെന്നും മുരളീധരന്‍ പറഞ്ഞു.

കെ പി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളെയെല്ലാം താരിഖ് അന്‍വര്‍ കാണുന്നുണ്ട്. എല്ലാവരുമായും ചര്‍ച്ച നടത്തിയ ശേഷമേ പുന:സംഘടനയുമായി മുന്നോട്ടു പോകാവൂ എന്ന് ഹൈക്കമാണ്ട് നിര്‍ദേശം നല്‍കിയിരുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ എതിര്‍പ്പും വിമര്‍ശനവും ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കമാണ്ട് നിര്‍ദേശ പ്രകാരം താരിഖ് അന്‍വര്‍ കേരളത്തിലെത്തിയത്.

 

Latest