Connect with us

Kerala

'ലീഗിന്റെ മുന്നണി മാറ്റം മുന്നില്‍ കണ്ട് ആരെങ്കിലും അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ടെങ്കില്‍ കളഞ്ഞേക്കണം'

മൂന്നണി മാറണമെങ്കില്‍ ബേങ്കിന്റെ വാതിലില്‍ കൂടി കടക്കേണ്ട കാര്യം മുസ്ലീം ലീഗിനില്ല.

Published

|

Last Updated

കല്‍പ്പറ്റ  | മുസ്ലിം ലീഗ് ഒരിഞ്ച് പോലും മാറി നടക്കില്ലെന്നും യുഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ മുന്നണി മാറുമെന്ന് പ്രതീക്ഷയില്‍ ആരെങ്കിലും അടുപ്പത്ത് വെള്ളം വച്ചിട്ടുണ്ടെങ്കില്‍ അത് കളഞ്ഞേക്കണമെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍

മൂന്നണി മാറണമെങ്കില്‍ ബേങ്കിന്റെ വാതിലില്‍ കൂടി കടക്കേണ്ട കാര്യം മുസ്ലീം ലീഗിനില്ല. ആത്തരമൊരു ആവശ്യമുണ്ടായാല്‍ കാര്യകാരണ സഹിതം തുറന്നുപറയും. ഇപ്പോള്‍ അതിന്റെ സാഹചര്യം ഇല്ല. മുന്നണിയിലെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വമാണ് ഇപ്പോള്‍ മുസ്ലീം ലീഗിനുള്ളത്. അതുകൊണ്ടുതന്നെ ഐക്യമുന്നണിയെ ശക്തിപ്പെടുത്തണം. വെറേ ആരെങ്കിലും വല്ല വെള്ളവും അടുപ്പത്ത് വച്ചിട്ടുണ്ടെങ്കില്‍ ആത് മാറ്റിവയ്ക്കണം. ആ തീ കത്താന്‍ പോകുന്നില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.

 

Latest