Connect with us

National

ബിഹാറിന് പ്രത്യേക പദവി നല്‍കിയില്ലെങ്കില്‍ മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കും: ലാലു പ്രസാദ് യാദവ്

അടുത്തിടെ മന്ത്രിസഭ യോഗത്തില്‍ നിതീഷ് കുമാര്‍ വിഷയം ഉന്നയിച്ചതോടെയാണ് ബിഹാറിന്റെ പ്രത്യേക പദവി വീണ്ടും ചര്‍ച്ചയായത്.

Published

|

Last Updated

പട്‌ന| ബിഹാറിന് പ്രത്യേക പദവി നല്‍കിയില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. പട്‌ന വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

അടുത്തിടെ മന്ത്രിസഭ യോഗത്തില്‍ നിതീഷ് കുമാര്‍ വിഷയം ഉന്നയിച്ചതോടെയാണ് ബിഹാറിന്റെ പ്രത്യേക പദവി വീണ്ടും ചര്‍ച്ചയായത്. വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്രം 2,50,000 കോടിരൂപ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നിതീഷ് കുമാറിന് പ്രത്യേക ചികിത്സയാണ് ആവശ്യമെന്നും പ്രത്യേക പദവിയല്ലെന്നുമാണ് ബി.ജെ.പിയുടെ പ്രതികരണം. പ്രത്യേക പദവി ആവശ്യപ്പെടാനുള്ള അധികാരം നിതീഷ് കുമാറിന് ഇല്ലെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി പറഞ്ഞു.

 

 

---- facebook comment plugin here -----

Latest