Connect with us

International

ഉടന്‍ രാജിവച്ചില്ലെങ്കില്‍ കൊല്ലും; യുഎസിലെ സിഖ് മേയര്‍ക്ക് വധഭീഷണി

രാജിവച്ചില്ലെങ്കില്‍, ഞങ്ങള്‍ നിങ്ങളെ കൊല്ലും. നിങ്ങളുടെ ഭാര്യയെയും കുട്ടികളെയും വധിക്കും എന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്.

Published

|

Last Updated

വാഷിംഗ്ടണ്‍| ഉടന്‍ രാജിവച്ചില്ലെങ്കില്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന ഭീഷണി കത്തുകള്‍ ലഭിച്ചതായി യുഎസിലെ ആദ്യ സിഖ് മേയറായ രവീന്ദര്‍ എസ്. ഭല്ല. മെയിലുകള്‍ വഴിയാണ് അജ്ഞാതകേന്ദ്രത്തില്‍ നിന്നും വധഭീഷണി സന്ദേശം എത്തിയത്. നിങ്ങള്‍ ഉടന്‍ രാജിവച്ചില്ലെങ്കില്‍, ഞങ്ങള്‍ നിങ്ങളെ കൊല്ലും. നിങ്ങളുടെ ഭാര്യയെയും കുട്ടികളെയും വധിക്കും എന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്.

ഇതാണ് നിങ്ങളെ കൊല്ലാനുള്ള സമയം എന്ന് മറ്റൊരു മെയിലില്‍ ഭീഷണി സന്ദേശമായും എത്തിയിരുന്നു. ന്യൂജേഴ്സിയിലെ ഹോബോകെന്‍ സിറ്റിയുടെ മേയറായി 2017ലാണ് രവീന്ദര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 2021ല്‍ അദ്ദേഹം വീണ്ടും ജയിച്ചു.

എന്റെ കുട്ടികളെക്കുറിച്ചോര്‍ത്തായിരുന്നു എന്റെ ആശങ്കയെന്നും ഞാന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ലെന്നും മേയര്‍ പറഞ്ഞു. ഒരു സിഖ്-അമേരിക്കന്‍ എന്ന നിലയിലും അമേരിക്കക്കാരന്‍ എന്ന നിലയിലും ഞാന്‍ അഭിമാനിക്കുന്നു. എല്ലാവരെയും ഒരുപോലെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും രവീന്ദര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെയും തനിക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടെന്ന് രവീന്ദര്‍ വ്യക്തമാക്കിയിരുന്നു.

 

 

Latest