Connect with us

First Gear

വിശ്വാസി ആയിരുന്നെങ്കില്‍ പിണറായി ഒരു മെത്രാനായേനെ: കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി

പ്രസംഗത്തില്‍ പലഭാഗത്തും ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

Published

|

Last Updated

കണ്ണൂര്‍| മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആയേനെയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടന ചടങ്ങിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന. മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.

പ്രസംഗത്തില്‍ പലഭാഗത്തും ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ചാക്രിക ലേഖനത്തിലെ ഭാഗങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിനിടെ ഉദ്ധരിച്ചിരുന്നു. ഈ പ്രസംഗത്തിന് പിന്നാലെയായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന.

ചടങ്ങില്‍ കെ മുരളീധരന്‍ എംപിയും സന്നിഹിതനായിരുന്നു. മാര്‍ ജോര്‍ജ് ഞറളക്കാട്ട് മെത്രാനായിരുന്നില്ലെങ്കില്‍ കര്‍ഷക നേതാവ് ആകുമായിരുന്നുവെന്നും ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരങ്ങളുടെ മുന്‍നിരയില്‍ കണ്ടേനെയെന്നുമാണ് മുരളീധരന്‍ എംപി മാര്‍ ജോര്‍ജ് ഞറളക്കാട്ടിനെ വിശേഷിപ്പിച്ചത്.