Connect with us

Kerala

തെറ്റ് ചെയ്‌തെന്ന് തെളിഞ്ഞാല്‍ കല്ലെറിഞ്ഞു കൊന്നോട്ടെ; അര്‍ജുന്റെ കുടുബത്തിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മനാഫ്

ഫണ്ട് പിരിവ് നടത്തിയിട്ടില്ല. എത്ര ക്രൂശിച്ചാലും താന്‍ ചെയ്തത് നിലനില്‍ക്കും. യുട്യൂബ് ചാനല്‍ തുടങ്ങിയതില്‍ എന്താണ് തെറ്റ്. യുട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും.

Published

|

Last Updated

കോഴിക്കോട് | അര്‍ജുന്റെ കുടുംബം തനിക്കെതിരെ നടത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് ലോറി ഉടമ മനാഫ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. തെറ്റ് ചെയ്‌തെങ്കില്‍ മാനാഞ്ചിറയില്‍ പൊതുജന മധ്യത്തില്‍ ഞാന്‍ വന്നു നില്‍ക്കാം. എന്നെ കല്ലെറിഞ്ഞ് കൊന്നോട്ടെ. എത്ര ക്രൂശിച്ചാലും താന്‍ ചെയ്തത് നിലനില്‍ക്കും. ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് പറഞ്ഞു.

യുട്യൂബ് ചാനല്‍ തുടങ്ങിയതില്‍ എന്താണ് തെറ്റ്. യുട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും. ലോറിക്ക് അര്‍ജുന്റെ പേര് തന്നെയിടുമെന്നും മനാഫ് വ്യക്തമാക്കി.

ഇപ്പോഴും അര്‍ജുന്റെ കുടുംബത്തോടൊപ്പമാണ്. അര്‍ജുന്റെ അമ്മ എന്റെയും അമ്മയാണ്. ആ കുടുംബത്തിന് എന്റെ സഹായം ആവശ്യമുണ്ടെങ്കില്‍ ഇനിയും അതിന് തയ്യാറാണ്. അര്‍ജുന്റെ കുടുംബം പറഞ്ഞ കാര്യങ്ങള്‍ വിശദമായി കേട്ട ശേഷം ആവശ്യമെങ്കില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ പറയുമെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest