Connect with us

Kerala

രക്ഷിക്കാനായിരുന്നുവെങ്കില്‍ മുന്തിയ അഭിഭാഷകരെ വെക്കുമായിരുന്നോ?; സിദ്ദിഖിനെ സംരക്ഷിക്കുന്നുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി പി രാജീവ്

അതേ സമയം സിദ്ദിഖിനെതിരെയുള്ള പോലീസ് അന്വേഷണം ഏതു രൂപത്തിലാണ് പോവുന്നതെന്ന് അറിയില്ലെന്ന് മന്ത്രി

Published

|

Last Updated

കൊച്ചി  | ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിനെ രക്ഷിക്കുന്ന തരത്തിലുള്ള നടപടികളൊന്നുമുണ്ടാവില്ലെന്ന് മന്ത്രി പി രാജീവ്. സിദ്ദിഖിനെ രക്ഷിക്കാനായിരുന്നുവെങ്കില്‍ സുപ്രീം കോടതിയില്‍ മുന്തിയ അഭിഭാഷകരെ സര്‍ക്കാര്‍ വെക്കുമായിരുന്നുവോയെന്നും മന്ത്രി ചോദിച്ചു. അതേ സമയം സിദ്ദിഖിനെതിരെയുള്ള പോലീസ് അന്വേഷണം ഏതു രൂപത്തിലാണ് പോവുന്നതെന്ന് അറിയില്ലെന്ന് മന്ത്രി വ്യക്കമാക്കി

വിലകൂടിയ അഭിഭാഷകരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. സിദ്ദിഖിന്റെ ജാമ്യേപക്ഷയെ ഹൈക്കോടതിയില്‍ ശക്തമായാണ് സര്‍ക്കാര്‍ എതിര്‍ത്തതെന്നും രാജീവ് പറഞ്ഞു. കേസിന് പിന്നാലെ മുങ്ങിയ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളി നടത്തുകയാണെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.അതേ സമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സിദ്ദിഖ് നല്‍കിയ ഹരജി സുപ്രീം കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.

 

Latest