National
നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ 200 വര്‍ഷം പിറകിലേക്ക് പോകും; എംകെ സ്റ്റാലിന്‍
അംബേദ്കര്‍ എഴുതിയ ഭരണഘടന ആര്‍എസ്എസിനാവശ്യമായ രീതിയില്‍ മാറ്റിയെഴുതപ്പെടും. ഇതിനെതിരെയുള്ള ഏക ആയുധം ഓരോരുത്തരുടെയും വോട്ടാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ചെന്നൈ | വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയാല്‍ രാജ്യം 200 വര്‍ഷം പിറകിലേക്ക് പോകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മോദി വീണ്ടും അധികാരത്തില്‍ എത്തുന്നതോടെ ചരിത്രം മാറ്റിയെഴുതപ്പെടുകയും ശാസ്ത്രം പിന്തള്ളപ്പെടുകയും അന്തവിശ്വാസത്തിന് പ്രധാന്യം കൂടുമെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.
അംബേദ്കര്‍ എഴുതിയ ഭരണഘടന ആര്‍എസ്എസിനാവശ്യമായ രീതിയില്‍ മാറ്റിയെഴുതപ്പെടും. ഇതിനെതിരെയുള്ള ഏക ആയുധം ഓരോരുത്തരുടെയും വോട്ടാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം എഐഎഡിഎംകെക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്ല്യമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.കഴിഞ്ഞ ദിവസത്തെ അഭിമുഖത്തില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ വിരുദ്ധ തരംഗമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ എത്രകാലം ശ്രമിച്ചാലും ബിജെപിക്ക് തമിഴ്‌നാട്ടില്‍ വളരാനാവില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ശ്രീപെരുമ്പത്തൂരില്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.