Connect with us

Kerala

അമേത്തിയിൽ രാഹുൽഗാന്ധി തോറ്റെങ്കിൽ ഉപതിരഞ്ഞെടുപ്പില്‍ വയനാട്ടിൽ പ്രിയങ്കയും തോൽക്കും: ബിനോയ് വിശ്വം

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു

Published

|

Last Updated

കല്‍പറ്റ | അമേത്തിയില്‍ രാഹുല്‍ ഗാന്ധി തോറ്റെങ്കില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കയും തോല്‍ക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആളും ആരവവുമായെത്തി ഇന്നെലെ റോഡ് ഷോ നടത്തി പോയി.തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒന്നോ രണ്ടോ തവണ കൂടി വന്നേക്കാം എന്നും അദ്ദേഹം പരിഹസിച്ചു.

ഇന്നലെ നടത്തിയ റോഡ് ഷോയില്‍ വയനാട്ടുകാര്‍ കുറവായിരുന്നെന്നും കോഴിക്കോട് നിന്നും കോയമ്പത്തൂരില്‍ നിന്നും ആളുകളെ എത്തിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതു വരെ മണ്ഡലം ഒഴിയുമെന്ന് രാഹുൽ പറഞ്ഞില്ല.പ്രിയങ്ക ഗാന്ധിക്ക് ഡല്‍ഹിയില്‍ സ്ഥാനം കിട്ടിയാല്‍ ഗുഡ്‌ബൈ ടു വയനാട് പറയുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.കുറ്റവാളികളെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് പറ്റില്ല.മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കാത്തിരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

Latest