National
ഷാരൂഖ് ഖാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാരപ്പൊടിയാകും: മന്ത്രി ഛഗന്‍ ഭുജ്ബല്‍
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപയുടെ ലഹരി മരുന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാതെ എന്‍.സി.ബി ഷാരൂഖ് ഖാന് പിന്നാലെയാണ്.
ന്യൂഡല്‍ഹി| ആഡംബര കപ്പലിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. ഷാരൂഖ് ഖാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാരപ്പൊടിയാകുമെന്ന് മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ എന്‍.സി.പിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഛഗന്‍ ഭുജ്ബല്‍.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപയുടെ ലഹരി മരുന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാതെ എന്‍.സി.ബി ഷാരൂഖ് ഖാന് പിന്നാലെയാണെന്നും ഛഗന്‍ ഭുജ്ബല്‍ ആരോപിച്ചു. ഈ മാസം 30 വരെ ആര്യന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.