Connect with us

koothuparamba firing

എം വി രാഘവനെ സി പി എം അംഗീകരിക്കുന്നുവെങ്കിൽ കൂത്തുപറമ്പ് സമരം തെറ്റായിരുന്നുവെന്ന് സമ്മതിക്കണം: കെ സുധാകരൻ

മന്ത്രി എം വി രാഘവന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരു സംഘം എസ്എഫ്‌ഐ നേതാക്കള്‍ കരിങ്കൊടി കാണിച്ചു തടയുന്നതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Published

|

Last Updated

എം വി രാഘവനെ സി പി എം അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യവുമായി കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓർമ ദിനത്തിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. അതോ ഇപ്പോഴും തള്ളിപ്പറയുന്നുവോ? രാഘവനെ നിങ്ങള്‍ അംഗീകരിക്കുന്നു എന്നാണെങ്കില്‍, കൂത്തുപറമ്പ് സമരം തെറ്റായിരുന്നു എന്നെങ്കിലും നിങ്ങള്‍ സമ്മതിക്കേണ്ടതുണ്ട്. അത്രയെങ്കിലും രാഷ്ട്രീയ മാന്യത നിങ്ങള്‍ കേരളത്തോട് കാണിക്കണം. അല്ലെങ്കില്‍ ഇന്നലെകളിലെ സമര യൗവനം നിങ്ങള്‍ക്ക് മാപ്പ് തരില്ല. പരിയാരം മെഡിക്കല്‍ കോളേജ് ഇന്നലെ വരെ സിപിഎം ഭരിച്ചു എന്നതും ചരിത്രത്തിന്റെ വിരോധാഭാസം.  കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന് സാധിക്കാത്ത ഒരു മെഡിക്കല്‍ കോളേജ് എന്ന സ്വപ്നം എം വി രാഘവന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ആണ് സി പി എമ്മും എം വി രാഘവനും മുഖാ മുഖം നിന്നത്. എം വി രാഘവനോടുള്ള ഈര്‍ഷ്യയില്‍ നിന്നും രൂപംകൊണ്ട ദുരഭിമാനം. മന്ത്രി എം വി രാഘവന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴാണ് അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തില്‍ ഒരു സംഘം എസ്എഫ്‌ഐ നേതാക്കള്‍ കരിങ്കൊടി കാണിച്ചു തടയുന്നതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

നവംബര് 25, കൂത്തുപറമ്പ് രക്തസാക്ഷികളുടെ

ഓര്മ്മദിനം…
1994 നവംബര് 25ന് കൂത്തുപറമ്പ് നഗരത്തില് സഹകരണ ബാങ്കിന്റെ
ഉദ്ഘാടനത്തിന് പോകുകയായിരുന്ന മന്ത്രി എം വി രാഘവനെ
കൂത്തുപറമ്പ് നഗരമധ്യത്തില് എല്ലാ വഴികളും തടഞ്ഞ് കലാപ അന്തരീക്ഷം സൃഷ്ടിച്ച് നേരിട്ടത് എന്തിനു വേണ്ടിയായിരുന്നു എന്ന് 27 വര്ഷത്തിനു ശേഷമെങ്കിലും കേരളീയ മനസാക്ഷിക്ക് മുന്നില് സിപിഐഎം വിശദീകരിക്കണം.
എന്തിനായിരുന്നു കൂത്തുപറമ്പ് സമരം?
എന്തിനായിരുന്നു അഞ്ച് രക്തസാക്ഷികളെ സൃഷ്ടിച്ചത്?
എന്തിനായിരുന്നു കണ്ണൂരിനെ കലാപ ഭൂമിയാക്കിയത്?
കണ്ണൂര് കലക്ടറേറ്റിനു മുന്വശം അന്നൊരു സമരപ്പന്തല് ഉണ്ടായിരുന്നു.
അധ്യാപക വിദ്യാര്ത്ഥി നേതാക്കള് അവിടെ നിരാഹാരസമരം കിടന്നിരുന്നു.
ആ സമരപന്തലില് കെട്ടിയ ബാനറില് ഇങ്ങനെയായിരുന്നു എഴുതിവച്ചത്…
“സ്വാശ്രയ വിദ്യാഭ്യാസ കച്ചവടം തുലയട്ടെ –
അനിശ്ചിതകാല നിരാഹാര സമരം!”
പരിയാരം മെഡിക്കല് കോളേജ് ചൂണ്ടിക്കാട്ടിയായിരുന്നു അനിശ്ചിതകാല നിരാഹാര സമരവും
സ്വാശ്രയകോളേജ് സമരവും.
ദേശാഭിമാനിയിലൂടെ പുറത്തുവന്ന അന്നത്തെ പത്രത്താളുകള് ഞങ്ങള് ഇപ്പോഴും മറന്നിട്ടില്ല.
പരിയാരം മെഡിക്കല് കോളേജിലേക്ക്
ദിവസേന നിങ്ങള് മാര്ച്ച് നടത്തി.
കാരണം പരിയാരം മെഡിക്കല് കോളേജിന്റെ ശില്പി എം വി രാഘവന് ആയിരുന്നല്ലോ!
കണ്ണൂര് ജില്ലയില് സിപിഎമ്മിന് സാധിക്കാത്ത ഒരു മെഡിക്കല് കോളേജ് എന്ന സ്വപ്നം എം വി രാഘവന് പൂര്ത്തീകരിച്ചപ്പോള് ആണ് സിപിഎമ്മും എം വി രാഘവനും മുഖാ മുഖം നിന്നത്.
എം വി രാഘവനോടുള്ള ഈര്ഷ്യയില് നിന്നും രൂപംകൊണ്ട ദുരഭിമാനം.
മന്ത്രി എം വി രാഘവന് പരിയാരം മെഡിക്കല് കോളേജില് എത്തിയപ്പോഴാണ് അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തില് ഒരു സംഘം എസ്എഫ്‌ഐ നേതാക്കള് മന്ത്രിയെ കരിങ്കൊടി കാണിച്ചു തടയുന്നത്.
ഇതേതുടര്ന്നാണ് കണ്ണൂരിലെ സിപിഎം നേതൃത്വം രാഘവനെ കരിങ്കൊടി കാണിച്ച് വഴിയില് തടയാന് തീരുമാനിക്കുന്നത്
നിങ്ങള്ക്ക് അതെല്ലാം വിസ്മരിക്കാം.
കാരണം നിങ്ങള്ക്ക് വിവേകം വരണമെങ്കില് പതിറ്റാണ്ടുകള് വേണമല്ലോ!
അന്ന് നിങ്ങള് നടത്തിയ വെല്ലുവിളികള് നിറഞ്ഞ പ്രസംഗങ്ങള് ഞങ്ങള് മറന്നു പോയിട്ടില്ല.
കണ്ണൂര് എസ് പി ഓഫീസ് മാര്ച്ചില് പിണറായി നടത്തിയ ഉദ്ഘാടന പ്രസംഗവും ചരിത്രത്തിലുണ്ട്.
പാപ്പിനിശ്ശേരിയില് ഉള്ള രാഘവന്റ വീടും വീട്ടുപകരണങ്ങളും തീയിട്ടു ചുട്ടു കരിച്ചതും
പറശ്ശിനിക്കടവ് സ്‌നേക്ക് പാര്ക്ക് കയറി
മുയലുകളെ പോലും ചുട്ടു കൊന്നതും സാംസ്കാരിക കേരളത്തിന് മറക്കാനാവില്ല.
കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് 27 വയസ്സ് പിന്നിടുമ്പോള് ഞങ്ങളും ഓര്ക്കുകയാണ്…
കണ്ണൂരിലും കേരളത്തിലും നിങ്ങളുടെ അക്രമരാഷ്ട്രീയത്തിനെതിരെ പൊരുതി നിന്ന എം വി രാഘവന് എന്ന അതികായന് കാലയവനികക്കുള്ളിലേക്ക് മറഞ്ഞപ്പോള്
കണ്ണൂരിലെ തിരുമുറ്റത്ത്
എം വി രാഘവന്റെ ഭൗതിക ശരീരത്തിനായി
നിങ്ങള് നടത്തിയ വെപ്രാളം മറക്കാനാവില്ല ഞങ്ങള്ക്ക്.
2021 നവംബര് 25ന്
ഈ ചോദ്യത്തിന് നിങ്ങള് മറുപടി പറയണം.
എം വി രാഘവനെ ഇന്ന് നിങ്ങള് അംഗീകരിക്കുന്നുവോ? അതോ ഇപ്പോഴും തള്ളിപ്പറയുന്നുവോ?
രാഘവനെ നിങ്ങള് അംഗീകരിക്കുന്നു എന്നാണെങ്കില്,
കൂത്തുപറമ്പ് സമരം
തെറ്റായിരുന്നു എന്നെങ്കിലും
നിങ്ങള് സമ്മതിക്കേണ്ടതുണ്ട്.
അത്രയെങ്കിലും രാഷ്ട്രീയ മാന്യത
നിങ്ങള് കേരളത്തോട് കാണിക്കണം.
അല്ലെങ്കില്
ഇന്നലെകളിലെ സമര യൗവനം നിങ്ങള്ക്ക് മാപ്പ് തരില്ല.
പരിയാരം മെഡിക്കല് കോളേജ്
ഇന്നലെ വരെ സിപിഎം ഭരിച്ചു എന്നതും
ചരിത്രത്തിന്റെ വിരോധാഭാസം.