Kerala
ഇ ഡി റിപ്പോര്‍ട്ട് തെറ്റെങ്കില്‍ നിയമവഴി തേടണമെന്ന് മാത്യു കുഴല്‍നാടന്‍, ഉപദേശം വേണ്ടെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ ലൈഫിനെ ചൊല്ലി വാക്‌പോര്
ബഹളത്തിനൊടുവില്‍ സ്പീക്കര്‍ ഇടപെട്ട് സഭ അല്‍പ സമയത്തേക്ക് നിര്‍ത്തിവെച്ചു
തിരുവനന്തപുരം | വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷ വാക്ക്‌പോര്. ബഹളത്തിനൊടുവില്‍ സ്പീക്കര്‍ ഇടപെട്ട് സഭ അല്‍പ സമയത്തേക്ക് നിര്‍ത്തിവെച്ചു. യുഎഇ കോണ്‍സുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും ക്ലിഫ് ഹൗസില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുമോയെന്നും അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ മാത്യു കുഴല്‍നാടന്‍ ചോദിച്ചു. എന്നാല്‍ കുഴല്‍നാടന്‍ പച്ചക്കള്ളമാണ് പറയുന്നതെന്നും തന്നെ ആരും കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇതോടെ സഭയ ബഹളത്തില്‍ മുങ്ങി. തുടര്‍ന്ന് സഭ അല്‍പനേരത്തേക്ക് പിരിഞ്ഞു.
കൊല്ലം ലൈഫ് മിഷന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന വിവാദ ഫ്‌ലാറ്റില്‍ ചുറ്റിയാണ് സഭ ഇന്ന് ഇളകി മരഞ്ഞത്. ശിവശങ്കറിന് സ്വപ്ന സുരേഷ് അയച്ച വാട്‌സാപ് ചാറ്റ് പുറത്തു വന്നിട്ടുണ്ടെന്നും, യുഎഇ കോണ്‍സുലേറ്റിന് റെഡ് ക്രസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിത്തരണമെന്നാണ് ചാറ്റില്‍ പറയുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പദ്ധതിക്കായി മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കര്‍ സ്വപ്നയോട് പറയുന്നത്. തെറ്റാണെങ്കില്‍ നിഷേധിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണം. സര്‍ക്കാര്‍ പല ആവര്‍ത്തി നിഷേധിച്ച കാര്യങ്ങള്‍ പുറത്തുവരികയാണ്. 2019 ജൂലൈയിലെ ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കോണ്‍സുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയെന്ന് പറയുന്നുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പച്ചക്കള്ളമാണ് മാത്യു കുഴല്‍നാടന്‍ പറയുന്നതെന്നും താന്‍ ആരെയും കണ്ടില്ലെന്നും ആരുമായും സംസാരിച്ചില്ലെന്നും മുഖ്യമന്ത്രി രോഷത്തോടെ മുഖ്യമന്ത്രി മറുപടി നല്‍
കി. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കില്‍ കോടതിയിലെ സമീപിക്കണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ട്. മാത്യു കുഴല്‍നാടന്റെ ഉപദേശം ഇപ്പോള്‍ വേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി