Kerala
സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കില്‍ തറയിൽ ഇരിക്കും; ഇന്ന് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കില്ല: പി വി അന്‍വര്‍
പ്രതിപക്ഷത്ത് ഇരിക്കാന്‍ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്
തിരുവനന്തപുരം | ഇന്ന് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. നിയമസഭയില്‍ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കില്‍ തറയില്‍ ഇരിക്കുമെന്ന് അന്‍വര്‍ വീണ്ടും ആവര്‍ത്തിച്ചു. അതേസമയം നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കണമെന്നും ഇല്ലാത്തപക്ഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
പ്രതിപക്ഷത്ത് ഇരിക്കാന്‍ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് തീരുമാനം എങ്കില്‍ തറയില്‍ ഇരിക്കാനാണ് തന്റെ തീരുമാനം. തറ അത്രമോശമല്ല.
എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്.പാലക്കാട് ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് പ്രവര്‍ത്തകരുടെ ആഗ്രഹം നോക്കി ആയിരിക്കുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.