Connect with us

International

ഗസ്സയില്‍ വംശഹത്യ തുടര്‍ന്നാല്‍ ആഗോളതലത്തില്‍ ഒറ്റപ്പെടും; ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യു എസ്

താല്‍ക്കാലിക വെടി നിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചതന്നെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു

Published

|

Last Updated

വാഷിങ്ടണ്‍  | ഗസ്സയില്‍ വംശഹത്യ തുടര്‍ന്നാല്‍ ആഗോള തലത്തില്‍ ഒറ്റപ്പെടുമെന്ന് ഇസ്‌റാഈലിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗസ്സയില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചതന്നെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു.

ഹമാസ് പ്രതിനിധികളുള്‍പ്പെടെ വിവിധ നേതാക്കള്‍ പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവയെ സംബന്ധിച്ച് ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പ്രതികരിച്ചിരുന്നു.

ഈജിപ്ത്, ഖത്വര്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇസ്‌റാഈല്‍-ഹമാസ് യുദ്ധം നിര്‍ത്തുന്നതിനും ഗസ്സയില്‍ ബന്ദികളാക്കപ്പെട്ടവരുടെ വിട്ടുകിട്ടുന്നതിനുമുള്ള ശ്രമത്തിലാണ്

Latest