Connect with us

Ongoing News

പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ടെന്ന് വെക്കും... ഭീഷണിയുമായി ഡി സി സി പ്രസിഡൻ്റ്

കരിങ്കൊടി കാണിച്ച പ്രവർത്തകയെ പോലീസുകാരൻ കോളറിന് പിടിച്ച് നീക്കം ചെയ്തതാണ് ഭീഷണിക്ക് കാരണം

Published

|

Last Updated

കൊച്ചി | “ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും. കളി കോൺഗ്രസിനോട് വേണ്ട” രൂക്ഷ ഭീഷണിയുമായി എറണാകുളം ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.  അങ്കമാലിയിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ്- കെ എസ് യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞിരുന്നു. ഇതിനിടെ, മിവ ജോളി എന്ന പ്രവർത്തകയെ പോലീസ് ഉദ്യോഗസ്ഥൻ കോളറിന് പിടിച്ച് നീക്കം ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പോലീസുകാരന് നേരെ ഭീഷണിയുയർത്തുന്ന പോസ്റ്റുമായി ഡി സി സി  പ്രസിഡൻ്റ് രംഗത്തെത്തിയത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രൊഫഷണൽ സമ്മിറ്റിനായി അങ്കമാലിയിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.  ഇന്ധന സെസ് വർധനവിനെതിരെ  സംസ്ഥാനത്താകമാനം കോൺഗ്രസ്സ് നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായാണ് അങ്കമാലിയിലെ കരിങ്കൊടി കാണിക്കൽ.

---- facebook comment plugin here -----

Latest