Connect with us

Kerala

മഴ കനത്താൽ വയനാട് മുണ്ടകൈയിൽ വീണ്ടും ഉരുൾപ്പൊട്ടലുണ്ടാകാം; മുൻകരുതൽ വേണം: ഗവേഷകർ

കഴിഞ്ഞ ശനിയാഴ്ച, ഉരുള്‍പൊട്ടലുണ്ടായ അതേ സ്ഥലത്ത് കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു എന്നത് കൂടി പരിഗണിക്കുമ്പോഴാണ്. ഐസര്‍ മൊഹാലിയുടെ പഠനം പ്രാധാന്യമര്‍ഹിക്കുന്നത്.

Published

|

Last Updated

കല്‍പറ്റ | മഴ ശക്തമായാല്‍ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് റിപോര്‍ട്ട്. ഐസര്‍ മൊഹാലിയുടെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മണ്ണിന്റെ ഉറപ്പ് കുറഞ്ഞതും പാറകളും മണ്ണും ഇളകിയിരിക്കുന്നതും തുലാമഴ കനക്കുകയും ചെയ്താല്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഏറെയാണ്. വിദഗ്ധര്‍ ഇതിനെ ഡാമിങ് എഫക്റ്റ് എന്നു പറയുന്നു. ഒലിച്ചിറങ്ങുന്ന  കല്ലും മണ്ണും മരവും പാറയും വഴിയില്‍ അടിഞ്ഞുകൂടി, വീണ്ടും പൊട്ടിയൊലിക്കുന്നതാണ് ഡാമിങ് എഫ്കട് എന്ന പ്രതിഭാസം.മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്ടാണെന്ന് വിദഗ്ധര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങള്‍ താഴേക്ക് കുത്തിയൊലിക്കാന്‍ സാധ്യതയുണ്ട്. പുഞ്ചിരിമട്ടത്തിനോട് ചേര്‍ന്നുണ്ടായ പാറയിടുക്കില്‍ തങ്ങി, ഡാമിങ് എഫ്കട് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസര്‍ മൊഹാലിയുടെ പഠനത്തില്‍ പറയുന്നത്.അതിനാല്‍ മതിയായ മുന്‍കരുതല്‍ വേണമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച, ഉരുള്‍പൊട്ടലുണ്ടായ അതേ സ്ഥലത്ത് കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു എന്നത് കൂടി പരിഗണിക്കുമ്പോഴാണ്. ഐസര്‍ മൊഹാലിയുടെ പഠനം പ്രാധാന്യമര്‍ഹിക്കുന്നത്.