Kerala
അതിജീവിതക്ക് പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ പരിഹരിക്കും; പിസി ജോര്‍ജിന്റെ അറസ്റ്റ് സ്വാഭാവിക നടപടി: കോടിയേരി
സര്‍ക്കാര്‍ വാശി കാണിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം | ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതക്ക് എന്ത് പരാതിയുണ്ടെങ്കിലും അത് സര്‍ക്കാര്‍ പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത് നല്ല കാര്യമെന്നും കോടിയേരി പറഞ്ഞു
പി സി ജോര്‍ജിന്റെ അറസ്റ്റ് സ്വാഭാവിക നടപടി ആണ്.സര്‍ക്കാര്‍ വാശി കാണിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതും ശരിയല്ല. ആരോടും സര്‍ക്കാരിന് വിവേചനം ഇല്ല. ഇത് വരെ നമ്മള്‍ ആരും കേള്‍ക്കാത്ത മുദ്രാവാക്യം ആണ് കേട്ടത്. ആര്‍ക്കും എന്തും വിളിച്ചു പറയാവുന്ന നാടായി മാറാന്‍ അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടുമായി യുഡിഎഫ് യോജിച്ചു പ്രവര്‍ത്തിക്കുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പില്‍ യുഡിഎഫും പോപ്പുലര്‍ ഫ്രണ്ടുമായി ഉണ്ടാക്കിയ ധാരണ ഇപ്പോഴും തുടരുന്നു. ആലപ്പുഴ പാലക്കട് കൊലപാതകങ്ങള്‍ക്ക് പ്രേരണ നല്‍കിയത് യുഡിഎഫ് ആണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.