Aksharam Education
വെള്ളമുണ്ടോ, തീയുണ്ടാക്കാം
തീ അണക്കാനാണ് സാധാരണയായി നാം വെള്ളം ഉപയോഗിക്കുക. എന്നാൽ വെള്ളം കൊണ്ടു തീയുണ്ടാക്കാൻ സാധിക്കുമോ? തീർച്ചയായും. ഇതിനാവശ്യമായ വസ്തുക്കൾ എന്താണെന്ന് നോക്കാം.
• സോഡിയം പെറോക്സൈഡ്
• അൽപം കോട്ടൺ
സിമന്റ് തറയിലോ മറ്റോ വെച്ച ഒരു കോട്ടൺ കഷ്ണത്തിൽ സോഡിയം പെറോക്സൈഡ് വിതറുക. ശേഷം അൽപം വെള്ളം തളിക്കുക. കുറച്ച് സമയത്തിനു ശേഷം കോട്ടൺ തുണിക്ക് തീ പിടിക്കുന്നത് കാണാം.
ആവി യന്ത്രമുണ്ടാക്കാം
ആവശ്യമായ വസ്തുക്കൾ
• റബ്ബർ ടാപ്പിംഗിന് ഉപയോഗിക്കുന്ന തരത്തിലുള്ള പരന്ന അലൂമിനിയം പാത്രം.
• അര ഇഞ്ച് വ്യാസത്തിലുള്ള അലൂമിനിയം പൈപ്പ്.
• കോർക്ക്, മെഴുകുതിരി
ആദ്യം അലൂമിനിയം പൈപ്പിന്റെ ഒരുവശം കോർക്ക് കൊണ്ട് അടച്ച് വെള്ളം നിറച്ചതിന് ശേഷം മറു ഭാഗവും വായു കടക്കാത്ത വിധം അടക്കുക. മൂന്നോ നാലോ മെഴുകുതിരികൾ കഷ്ണങ്ങളാക്കി അലൂമിനിയം പാത്രത്തിൽ ഉറപ്പിക്കുക. ശേഷം വെള്ളം നിറച്ച പൈപ്പ് അതിന് മുകളിലായി വെച്ച് ഒരു ഭാഗത്തെ കോർക്കിൽ ദ്വാരമുണ്ടണ്ടാക്കി പാത്രവുമായി ബന്ധിപ്പിക്കണം. ഇനി മെഴുകുതിരികൾ കത്തിച്ച ശേഷം വെള്ളത്തിൽ ഇറക്കിവെക്കാം. അലൂമിനിയം പാത്രം വെള്ളത്തിലൂടെ നീങ്ങുന്നത് കാണാം.