Connect with us

Editors Pick

കണക്കില്ലെങ്കില്‍ കണക്കായേനെ; ഇന്നത്തെ ദിനത്തിന്റെ പ്രത്യേകതയറിയാം

ഡിസംബർ 22

Published

|

Last Updated

മനുഷ്യ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത വിജ്ഞാന ശാഖയാണ് ഗണിത ശാസ്ത്രം. കണക്കില്ലാത്ത ദൈനംദിന ജീവിതം ഊഹിക്കാന്‍ പോലും പറ്റില്ല. എല്ലാ മേഖലകളിലും കണക്ക് കടന്നുവരും. എന്നാല്‍ നമ്മുടെ രാജ്യം കണക്കിനെ ഓര്‍ക്കാന്‍ ഒരു ദിനം തന്നെ മാറ്റിവെച്ചിട്ടുണ്ട്. ഡിസംബര്‍ 22.

ദേശീയ ഗണിത ദിനമാണ് ഡിസംബര്‍ 22. ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ദേശീയ ഗണിത ദിനമായി രാജ്യം ആചരിക്കുന്നത്.

2012 ലെ ഇന്ത്യന്‍ സ്റ്റാമ്പില്‍ ശ്രീനിവാസ രാമാനുജനുണ്ടായിരുന്നു. ശ്രീനിവാസ രാമാനുജന്റെ 125ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2011 ഡിസംബര്‍ 26ന് മദ്രാസ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗാണ് സ്റ്റാമ്പ് അവതരിപ്പിച്ചത്. ഈ അവസരത്തില്‍ 2012 ദേശീയ ഗണിതശാസ്ത്ര വര്‍ഷമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രഖ്യാപിക്കുകയും ചെയ്തു. 2012 മുതലാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 22 ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നു. രാജ്യത്തുടനീളമുള്ള എല്ലാ സ്‌കൂളുകളിലും സര്‍വകലാശാലകളിലും ദേശീയ ഗണിത ദിനം ആഘോഷിക്കുന്നു.

1887 ഡിസംബര്‍ 22ന് തമിഴ്നാട്ടിലെ ഈറോഡിലാണ് ശ്രീനിവാസ രാമാനുജന്റെ ജനനം. ഇന്ത്യ കണ്ട എക്കാലത്തെയും പ്രഗത്ഭനായ ഗണിതശാസ്ത്രജ്ഞനാണ് ശ്രീനിവാസ രാമാനുജന്‍. ഗണിത ശാസ്ത്രത്തിന് ഇന്ത്യ ലോകത്തിന് നല്‍കിയ സംഭാവനയാണ് അദ്ദേഹം.

അനന്തമായ ശ്രേണികള്‍ (Infinite Series), സംഖ്യാ സിദ്ധാന്തം (Number Theory), തുടര്‍ച്ചയായ ഭിന്നസംഖ്യകള്‍ (Continuing Fraction), ഗെയിം സിദ്ധാന്തം (Game Theory), മോഡുലാര്‍ രൂപങ്ങള്‍ (Modular Forms) തുടങ്ങിയ നിരവധി സംഭാവനകള്‍ ശ്രീനിവാസ രാമാനുജന്‍ 33 വര്‍ഷത്തെ ഹ്രസ്വ് ജീവിതത്തിനിടെ നല്‍കി. ഗണിതത്തിലെ അന്വേഷണാത്മകവും ബൃഹത്തായതുമായ കണ്ടുപിടിത്തങ്ങള്‍ അദ്ദേഹത്തിന് ബ്രിട്ടണിലെ റോയല്‍ സൊസൈറ്റി അംഗത്വവും നേടിയെടുത്തു. ക്ഷയരോഗത്തെ തുടര്‍ന്ന് 33ാം വയസ്സില്‍ 1920 ഏപ്രില്‍ 26ന് മരണത്തിന് കീഴടങ്ങി.

 

Latest