Connect with us

K Muraleedharan

തൃശൂര്‍ പിടിക്കാനായില്ലെങ്കില്‍ കേരളം പിടിക്കാനാവില്ല: കെ മുരളീധരന്‍

നേതൃയോഗങ്ങളില്‍ പങ്കെടുക്കിന്നില്ല

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി – യു ഡി എഫ് നേതൃയോഗങ്ങളില്‍ തിരുവനന്ത പുരത്തുണ്ടായിട്ടും കെ മുരളീധരന്‍ സംബന്ധിച്ചില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.

തൃശ്ശൂരിലെ തോല്‍വിക്ക് പിന്നാലെ തല്‍ക്കാലത്തേക്ക് പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. മുരളീധരനെ അനുനയിപ്പിക്കാനായി നേതാക്കള്‍ നടത്തിയ ശ്രമങ്ങളും വിജയം കണ്ടിരുന്നില്ല. തൃശ്ശൂരിലെ തോല്‍വി പഠിക്കാനുള്ള കോണ്‍ഗ്രസ് സമിതി കെ മുരളീധരനെ കണ്ടു.കെ സി ജോസഫിന്റെ അധ്യക്ഷതയിലുള്ള സംഘമാണ് മുരളിയില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.

തൃശ്ശൂരില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്ന് കെ മുരളീധരന്‍ പറഞ്ഞു. തൃശ്ശൂര്‍ ജയിച്ചാല്‍ മാത്രമേ കേരളത്തില്‍ യു ഡി എഫിന് ഭരിക്കാന്‍ കഴിയൂ. പാര്‍ലമെന്റില്‍ ഉണ്ടായത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തൃശ്ശൂരിലെ തോല്‍വി ഏതെങ്കിലും ഒരാളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.