Kerala
മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നാല്‍ നോക്കിനില്‍ക്കണോ?; ഇ പി ജയരാജനെ പിന്തുണച്ച് കെ കെ ശൈലജ
മഹാത്മാ ഗാന്ധിയുടെ ഫോട്ടോ തള്ളിയിട്ട് പൊട്ടിച്ചിട്ട് എസ്എഫ്ഐയുടെ പേര് പറഞ്ഞുവെന്നും കെ കെ ശൈലജ
കണ്ണൂര്‍ | മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരോട് ഇ പി ജയരാജന്‍ പ്രതികരിച്ച നടപടിയെ പിന്തുണച്ച് മുന്‍മന്ത്രിയ കെ കെ ശൈലജ. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കണോയെന്ന് കെ കെ ശൈലജ ചോദിച്ചു.
ഓഫിസ് ആക്രമണം ശരിയല്ലാത്തത് കൊണ്ടാണ് എസ്എഫ്ഐ നിലപാട് തള്ളിപ്പറഞ്ഞത് .ഓഫിസ് ആക്രമണമെന്നത് യുഡിഎഫ് ശൈലി. മാന്യതയുണ്ടെങ്കില്‍ വിമാനത്തിലെ പ്രതിഷേധത്തെ തള്ളി പറയണമെന്നും കെ കെ ശൈലജ പറഞ്ഞു
മഹാത്മാ ഗാന്ധിയുടെ ഫോട്ടോ തള്ളിയിട്ട് പൊട്ടിച്ചിട്ട് എസ്എഫ്ഐയുടെ പേര് പറഞ്ഞുവെന്നും കെ കെ ശൈലജ ആരോപിച്ചു
---- facebook comment plugin here -----