Connect with us

Kerala

എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം; എം എം മണിക്കെതിരെ വി ഡി സതീശന്‍

പ്രമാണിമാര്‍ തെറിവിളിക്കാന്‍ അയക്കുന്ന ചട്ടമ്പിയെ പോലെയാണ് മണി. സി പി എം-ബി ജെ പി അവിശുദ്ധ ബന്ധമുണ്ടെന്ന ചര്‍ച്ച മാറ്റാന്‍ മണിയെ ഇറക്കിവിടുകയാണ്.

Published

|

Last Updated

തിരുവനന്തപുരം | എം എം മണി ചട്ടമ്പിയെ പോലെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡീന്‍ കുര്യാക്കോസിനെതിരായ മണിയുടെ അധിക്ഷേപ പരാമര്‍ശം സി പി എം അറിഞ്ഞുകൊണ്ടാണ്.

പ്രമാണിമാര്‍ തെറിവിളിക്കാന്‍ അയക്കുന്ന ചട്ടമ്പിയെ പോലെയാണ് മണി. സി പി എം-ബി ജെ പി അവിശുദ്ധ ബന്ധമുണ്ടെന്ന ചര്‍ച്ച മാറ്റാന്‍ മണിയെ ഇറക്കിവിടുകയാണ്.

മണിക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം. മണിയുടെ പരാമര്‍ശത്തില്‍ യു ഡി എഫ് തൂങ്ങില്ലെന്നും സതീശന്‍ പറഞ്ഞു.