ganja
കണ്ടാല്‍ ബിസ്‌ക്കറ്റ് ; തുറന്നാല്‍ കഞ്ചാവ്
ആറ് കവറുകളിലായി നാല് കിലോയിലധികം തൂക്കം വരുന്ന കഞ്ചാവാണ് ബിസ്‌കറ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ചത്
പാലക്കാട് | കഞ്ചാവ് ബിസ്‌ക്കറ്റ് രൂപത്തിലാക്കി കടത്തുന്ന രീതി കേരളത്തില്‍ പിടികൂടി. പാലക്കാട് ഒലവക്കോട് സ്റ്റേഷനില്‍ ആര്‍ പി എഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗമാണ് ഈ പുതിയ തരം കഞ്ചാവ് കടത്തു പിടികൂടിയത്.
ആറ് കവറുകളിലായി നാല് കിലോയിലധികം തൂക്കം വരുന്ന കഞ്ചാവാണ് ബിസ്‌കറ്റ് രൂപത്തിലാക്കി ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസില്‍ കടത്തിയത്. ജനറല്‍ കോച്ചില്‍ ഉടമയില്ലാത്ത ബാഗിലായിരുന്നു ബിസ്‌ക്കറ്റ് രൂപത്തില്‍ കഞ്ചാവ് കണ്ടെത്തിയത്.
രസികന്‍ കവറിലാണ് ബിസ്‌ക്കറ്റ് ഉണ്ടായിരുന്നത്. ഒറ്റനോട്ടത്തില്‍ ഉള്ളില്‍ ബിസ്‌ക്കറ്റല്ലെന്നു തിരിച്ചറിയാന്‍ കഴിയില്ല. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കഞ്ചാവ് കടത്തു വ്യക്തമായത്.
യന്ത്രസഹായത്തെ വെല്ലുന്ന രീതിയിലാണ് കഞ്ചാവ് ബിസ്‌ക്കറ്റ് രൂപത്തിലാക്കി ഒളിപ്പിച്ചിരുന്നത്. ബിസ്‌ക്കറ്റ് രൂപത്തിലാക്കി കഞ്ചാവ് കടത്ത് സംസ്ഥാനത്ത് ആദ്യമായാണു ശ്രദ്ധയില്‍ പെടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.