Kerala
അക്രമിക്കാന്‍ ശ്രമിച്ചാല്‍ അടിച്ച് തലപൊട്ടിക്കും; സിപിഎമ്മുകാര്‍ക്ക് നേരെ ഭീഷണിയുമായി പി വി അന്‍വര്‍
ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല ,ഞങ്ങള്‍ തലക്കേ അടിക്കൂ

മലപ്പുറം | സിപിഎം നേതാക്കള്‍ക്കെതിരെ നേരെ ഭീഷണിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി വി അന്‍വര്‍. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് അന്‍വറിന്റെ ഭീഷണി.
മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണിത്. ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല ,ഞങ്ങള്‍ തലക്കേ അടിക്കൂ.ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പഠിച്ചിട്ടില്ല. മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അന്‍വര്‍ പറഞ്ഞു.
ചുങ്കത്തറയിലെ വനിത പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. അന്‍വറിന്റെ ഒപ്പം നടന്നാല്‍ കുടുംബം അടക്കം പണി തീര്‍ത്തുകളുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്‌സ് മെസേജ്. ഭീഷണിക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു