Kozhikode
ആദ്യ ദിവസം തന്നെ ജനകീയമായി ജാമിഉല്‍ ഫുതൂഹിലെ ഇഫ്താര്‍
വരും ദിവസങ്ങളില്‍ കൂടുതല്‍ വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ച് നടക്കുന്നത്.

ജാമിഉല്‍ ഫുതൂഹില്‍ റമസാന്‍ ഒന്നിന് നോമ്പ് തുറക്കാനെത്തിയവര്‍
നോളജ് സിറ്റി| പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമസാനിലെ ആദ്യദിനത്തില്‍ തന്നെ മര്‍കസ് നോളജ് സിറ്റിയില്‍ നോമ്പ് തുറക്കാനെത്തി ആയിരങ്ങള്‍. ജാമിഉല്‍ ഫുതൂഹില്‍ ആരധനാ കര്‍മങ്ങളില്‍ നിരതരാകുന്നവര്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും, സൂഖ് മലൈബാറില്‍ ഷോപ്പിങിനെത്തുന്നവര്‍, മിഹ്‌റാസ്- യുനാനി മെഡി. കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരും രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റും, സന്ദര്‍ശകര്‍ തുടങ്ങിയ രണ്ടാ യിരത്തോളം പേരാണ് ആദ്യ ദിവസം തന്നെ നോമ്പ് തുറക്കാനെത്തിയത്.
പ്രവിശാലമായ ജാമിഉല്‍ ഫുതൂഹ് അങ്കണത്തില്‍ ഓരോ ഭക്ഷണ തളികക്ക് ചുറ്റും കൂട്ടമായിരുന്നുകൊണ്ട് പൗരാണിക രീതിയില്‍ ഭക്ഷണം കഴിക്കുന്നതും നോമ്പിന്റെ അവസാന നിമിശങ്ങളിലെ ഭക്തി സാദ്രമായ ‘സാഅത്തുല്‍ ഇജാബ’ പ്രാര്‍ഥനയുമെല്ലാം വിശ്വാസികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കാറുള്ളത്. ഇതിനായി മാത്രം വിദൂരദിക്കുകളില്‍ നിന്ന് വരെയെത്തുന്നവരുണ്ട്
നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പ്രാസ്ഥാനിക നേതാക്കളുടെയും നാട്ടുകാരുടെയുമെല്ലാം നേതൃത്വത്തിലുള്ള വളണ്ടിയര്‍മാരും നോളജ് സിറ്റി മാനേജ്‌മെന്റുമാണ് നോമ്പ് തുറക്കാനെത്തുന്നവരെ സ്വീകരിക്കുന്നതും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതും. വരും ദിവസങ്ങളില്‍ കൂടുതല്‍ വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ച് നടക്കുന്നത്.