Kozhikode
ആദ്യ ദിവസം സജീവമായി ജാമിഉല്‍ ഫുതൂഹിലെ ഇഫ്താര്‍
നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആശുപത്രിയില്‍ എത്തിയവരും സന്ദര്‍ശകരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജാമിഉല്‍ ഫുതൂഹ് അങ്കണത്തില്‍ നോമ്പുതുറ സൗകര്യം ഒരുക്കിയത്.
നോളജ് സിറ്റി|റമസാന്‍ മാസം ആരംഭിച്ചതോടെ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹിലേക്ക് വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചു. ആദ്യ നോമ്പായ ഇന്നലെ ഇഫ്താറിന് നൂറുകണക്കിന് വിശ്വാസികളാണ് ജാമിഉല്‍ ഫുതൂഹില്‍ എത്തിയത്. നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആശുപത്രിയില്‍ എത്തിയവരും സന്ദര്‍ശകരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജാമിഉല്‍ ഫുതൂഹ് അങ്കണത്തില്‍ നോമ്പുതുറ സൗകര്യം ഒരുക്കിയത്.
നോമ്പ് – പെരുന്നാള്‍ സീസണ്‍ പ്രമാണിച്ച് തുറന്ന റമസാന്‍ സൂഖില്‍ സാധനം വാങ്ങാന്‍ എത്തുന്നവര്‍ക്ക് കൂടി ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഇഫ്താര്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.