Connect with us

Sports

ഇഗ സ്വിതെകിന് ഫ്രഞ്ച് ഓപൺ കിരീടം

ഇറ്റാലിയൻ താരം ജാസ്മിൻ പെയോളിനിയെ 6-2, 6-1 എന്ന സ്കോറിന് തകർത്തു

Published

|

Last Updated

പാരീസ് | വനിതാ ടെന്നീസിൽ നാലാം ഫ്രഞ്ച് ഓപൺ കിരീടം ചൂടി ലോക ഒന്നാം നമ്പർ താരം പോളണ്ടിന്റെ ഇഗ സ്വിതെക്. ഫൈനലിൽ 12ാം സീഡ് ഇറ്റാലിയൻ താരം ജാസ്മിൻ പെയോളിനിയെ 6-2, 6-1 എന്ന സ്കോറിന് തകർത്തു.

ആദ്യ സെറ്റിൽ ഒരിക്കൽ ബ്രേക്ക് വഴങ്ങിയെങ്കിലും തുടർന്ന് തുടർച്ചയായ പത്ത് ഗെയിമുകൾ ജയിച്ച ഇഗ 6-2, 5-0 എന്ന നിലയിൽ മുന്നിലെത്തി. ഒരു മണിക്കൂറിലധികം നീണ്ട മത്സരത്തിനു ശേഷം ഇഗ മത്സരം സ്വന്തം പേരിൽ കുറിച്ചു. അഞ്ചാം ഗ്രാന്റ് സ്ലാം കിരീടമാണ് ഇഗ സ്വന്തമാക്കിയത്. നാല് ഫ്രഞ്ച് ഓപൺ കിരീടം നേടുന്ന പ്രായം കുറഞ്ഞ താരവും ഇഗയാണ്.