Connect with us

french open

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇഗാ സ്വിയാതെകിന്

രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്.

Published

|

Last Updated

പാരീസ് | ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരമായ പോളണ്ടിന്റെ ഇഗാ സ്വിയാതെകിന്. ഇഗയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. ഫൈനലില്‍ അമേരിക്കയുടെ കൊക്കോ ഗാഫ് ആയിരുന്നു ഇഗയുടെ എതിരാളി.

ഇഗയുടെ തുടര്‍ച്ചയായ 35-ാം വിജയമാണിത്. ഇതോടെ ഈ നൂറ്റാണ്ടില്‍ വനിതാ ടെന്നീസ് സിംഗിള്‍സില്‍ ഏറ്റവും കുടുതല്‍ തുടര്‍വിജയങ്ങള്‍ നേടിയ താരമെന്ന റെക്കോഡില്‍ വീനസ് വില്യംസിനൊപ്പമെത്താനും ഇഗക്ക് സാധിച്ചു. നേരിട്ടുള്ള സെറ്റുകളില്‍ 6-1, 6-3ന് എന്ന സ്കോറിനാണ് ഇഗയുടെ വിജയം.