Kerala
മോന്‍സന്‍ മാവുങ്കല്‍ കേസില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്ന ഐ ജി ജി ലക്ഷ്മണയെ തിരിച്ചെടുത്തു
കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്
തിരുവനന്തപുരം | മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒരു വര്‍ഷം സസ്‌പെന്‍ഷനില്‍ ആയിരുന്ന ഐ ജി ജി ലക്ഷ്മണയെ സര്‍വീസില്‍ തിരിച്ചെടുത്തു. പോലീസ് ട്രെയിനിങ് ഐ ജിയായാണ് അദ്ദേഹത്തിന്റെ പുനര്‍നിയമനം.
കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നിയമനം നല്‍കിയത്. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. പരാതിക്കാരില്‍ നിന്ന് മോന്‍സന്‍ തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം.
മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന്‍, ഐ ജി ലക്ഷ്മണ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചത്.