Connect with us

Career Notification

വീട്ടിലിരുന്ന് അംഗീകൃത ഡിഗ്രിയും പി ജിയും നേടാൻ ഇഗ്നോ; ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷ ഈ മാസം 20 വരെ; അപേക്ഷകൾ www.ignouiop.samarth.edu.in വഴി

Published

|

Last Updated

വീട്ടിലിരുന്ന് അംഗീകൃത യൂനിവേഴ്‌സിറ്റിയുടെ ഡിഗ്രിയോ പി ജിയോ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഡിസ്റ്റൻസ് എജ്യൂക്കേഷൻ വഴി ബിരുദങ്ങൾ കരസ്ഥമാക്കാൻ ഏറ്റവും നല്ല യൂനിവേഴ്‌സിറ്റിയാണ് ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്‌സിറ്റി (ഇഗ്നോ). 28 ഡിഗ്രി കോഴ്‌സുകളും 60 പി ജി കോഴ്‌സുകളും 62 പി ജി ഡിപ്ലോമ കോഴ്‌സുകളും നൂറിലധികം സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഈ യൂനിവേഴ്‌സിറ്റിയിലുണ്ട്. മികച്ച കരിക്കുലവും സ്റ്റഡി മെറ്റീരിയൽസുമാണ് ഇഗ്‌നോയുടെ പ്രത്യേകത. സമയബന്ധിതമായിട്ട് അഡ്മിഷനും പരീക്ഷകളും നടക്കുന്നു. കുറഞ്ഞ ഫീസിലുള്ള പഠനമാണ് ഇഗ്‌നോ സാധ്യമാക്കുന്നത്.

ഈ മാസം 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ സമർപ്പണത്തിന് www.ignouadmission.samarth.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഇഗ്‌നോയുടെ എല്ലാ കോഴ്‌സുകൾക്കും യു ജി സിയുടെ അംഗീകാരമുണ്ട്. ഒട്ടുമിക്ക കോഴ്‌സുകൾക്കും സ്റ്റേറ്റ് യൂനിവേഴ്‌സിറ്റികളുയുടെയും പി എസ് സിയുടെയും അംഗീകാരവുമുണ്ട്. എല്ലാ കോഴ്‌സുകളും ഉപരിപഠനത്തിനും, പ്രവേശന പരീക്ഷകൾക്കും, മത്സര പരീക്ഷകൾക്കും യോഗ്യതയാണ്. നാകിന്റെ A++ ഗ്രേഡ് നേടിയ സ്ഥാപനമാണ് ഇഗ്‌നോ. വിദൂര കോഴ്‌സുകൾക്ക് പുറമേ ഇപ്പോൾ അംഗീകൃത ഓൺലൈൻ ഡിഗ്രിയും ഇഗ്‌നോയിൽ ലഭ്യമാണ്. ഓൺലൈൻ കോഴ്‌സുകൾക്ക് അപേക്ഷിക്കാൻ www.ignouiop.samarth.edu.in എന്ന വെബ് സൈറ്റാണ് സന്ദർശിക്കേണ്ടത്.

യു ജി കോഴ്‌സുകൾ
ഇകണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സോഷ്യോളജി, സൈക്കോളജി, ആന്ത്രപോളജി, ബയോ കെമിസ്ട്രി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, സംസ്‌കൃതം, പെർഫോമിംഗ് ആർട്‌സ്, ബാച്ചിലർ ഓഫ് ആർട്‌സ്, ബാച്ചിലർ ഓഫ് കൊമേഴ്‌സ്, ബാച്ചിലർ ഓഫ് സയൻസ്, ബി സി എ, ലൈബ്രറി സയൻസ്, ബി ബി എ, ടൂറിസം സ്റ്റഡീസ്, ബി എസ് ഡബ്ല്യൂ, ജൻഡർ സ്റ്റഡീസ്, ബി വോക് ടൂറിസം മാനേജ്‌മെന്റ്, ബി വോക് എന്റർപ്രണർഷിപ്പ് തുടങ്ങിയ കോഴ്‌സുകളിലേക്ക് താത്പര്യത്തിനനുസരിച്ച് അപേക്ഷിക്കാം.

പി ജി കോഴ്‌സുകൾ
ഇംഗ്ലീഷ്, ഉറുദു, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഹിന്ദി, സംസ്‌കൃതം, സോഷ്യോളജി, സൈക്കോളജി, ഇകണോമിക്‌സ്, ലൈബ്രറി സയൻസ്, ആന്ത്രപോളജി, ഗാന്ധിയൻ സ്റ്റഡീസ്, റൂറൽ ഡെവലപ്‌മെന്റ്, എജ്യൂക്കേഷൻ, ഫിലോസഫി, ജേണലിസം, എന്റർപ്രണർഷിപ്പ്, അറബിക്, റഷ്യൻ, ഫ്രഞ്ച്, ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ്, ട്രാൻസലേഷൻ സ്റ്റഡീസ്, വുമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, അർബൻ സ്റ്റഡീസ്, സി എസ് ആർ, ഡെവലപ്‌മെന്റ് സ്റ്റഡീസ്, എൻവിറോൺമെന്റൽ ഹെൽത്ത്, എൻവിറോൺമെന്റൽ സ്റ്റഡീസ്, ഫോക്‌ലോർ, അഡൽട്ട് എജ്യൂക്കേഷൻ, ഡിസ്റ്റൻസ് എജ്യൂക്കേഷൻ, ട്രാവൽ ആൻഡ് ടൂറിസം, സസ്റ്റെയ്‌നബിലിറ്റി സയൻസ് തുടങ്ങിയ കോഴ്‌സുകൾ ലഭ്യമാണ്.

എം എസ് സി കോഴ്‌സുകൾ
ഫുഡ് ന്യൂട്രീഷൻ, കൗൺസിലിംഗ് തെറാപ്പി, മാത്തമാറ്റിക്‌സ്, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്‌മെന്റ്, റിന്യൂവബിൾ എനർജി, ഇൻഫർമേഷൻ സെക്യൂരിറ്റി, എൻവിറോൺമെന്റൽ സയൻസ്. കൂടാതെ എം കോം, എം ബി എ, എം എസ് ഡബ്ല്യു കോഴ്‌സുകളും ലഭ്യമാണ്.

ഇഗ്‌നോയുടെ സവിശേഷതകൾ
അപേക്ഷാർഥികൾക്ക് ടെക്സ്റ്റ് ബുക്കുകൾ പോസ്റ്റൽ വഴി വീടുകളിൽ എത്തിക്കും.
പുറമേ ടെക്സ്റ്റ് ബുക്കുകളുടെ സോഫ്റ്റ് കോപ്പികൾ www.egyankosh.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് IGNOU e – Content എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തും സബ്ജക്റ്റുകൾ പഠിക്കാം. Gyan Darshan TV, Swoyam Prabha TV എന്നീ ടി വി ചാനൽ വഴി വ്യത്യസ്ത സബ്ജക്ടുകളിലുള്ള ക്ലാസ്സുകൾ ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. Gyanvani FM റേഡിയോ വഴി ഓഡിയോ സംപ്രേഷണവും ഉണ്ട്. പഠിതാക്കൾക്ക് വേണ്ടി വ്യത്യസ്ത മാർഗങ്ങളിലൂടെ ക്ലാസ്സുകൾ ലഭ്യമാക്കുന്നുണ്ട് ഇഗ്‌നോ. പുതിയ എൻ ഇ പി നിർദേശങ്ങൾ ഇഗ്നോ പ്രാബല്യത്തിൽ വരുത്തിയതിനാൽ ഒരു വർഷം പഠനം പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റും രണ്ട് വർഷം പൂർത്തിയാക്കിയവർക്ക് ഡിപ്ലോമയും വാങ്ങി പുറത്ത് പോരാവുന്നതാണ്. മൂന്ന് വർഷക്കാർക്ക് ഡിഗ്രി അവാർഡ് ചെയ്യും. ജനുവരി, ജൂലൈ മാസങ്ങളിലായി വർഷത്തിൽ രണ്ട് തവണ ഇഗ്‌നോ അപേക്ഷ സ്വീകരിക്കും. ജൂൺ, ഡിസംബർ മാസങ്ങളിലാണ് സെമസ്റ്റർ പരീക്ഷകൾ നടക്കുക.

ഇഗ്‌നോ സ്റ്റഡീ സെന്ററുകൾ
ജെ ടി ഡി വെള്ളിമാട്കുന്ന് 8075505859,
വടകര കോ- ഓപറേറ്റീവ് കോളജ് 9446425088,
ചേളന്നൂർ എസ് എൻ കോളജ് 9846777498,
എസ് എൻ കോളജ് തോട്ടട 9447438787,
നിർമലഗിരി കോളജ് 9497447779,
പി സ് എം ഒ തിരൂരങ്ങാടി 0494 2963345,
എം ഇ എസ് മമ്പാട് 04931200387,
ജാമിഅ നദ്‌വിയ്യ എടവണ്ണ 0483 2700671,
അമൽ കോളജ് നിലമ്പൂർ 7012602273,
സെന്റ് മേരീസ് കോളജ് സുൽത്താൻ ബത്തേരി 04936 220246,
കോൺകോർഡ് കോളജ് മട്ടന്നൂർ 04902486633

കരിയർ കൗൺസിലർ, വെഫി ഫോൺ: 9633872234

Latest