Connect with us

Education Notification

ഇഗ്നോ: ജൂലൈ സെഷനിലേക്കുള്ള അപേക്ഷാ തിയ്യതി നീട്ടി

ഒ ഡി എല്‍, ഓണ്‍ലൈന്‍ മോഡ് വിഭാഗത്തിലെ കോഴ്സുകളുടെ അപേക്ഷാ തിയ്യതിയാണ് നീട്ടിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ദിരാഗാന്ധി നാഷണല്‍ ഓപണ്‍ സര്‍വകലാശാല ജൂലൈ സെഷനിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി നീട്ടി. സെപ്തംബര്‍ 10 വരെ അപേക്ഷിക്കാം. ഒ ഡി എല്‍, ഓണ്‍ലൈന്‍ മോഡ് വിഭാഗത്തിലെ കോഴ്സുകളുടെ അപേക്ഷാ തിയ്യതിയാണ് നീട്ടിയത്.

സര്‍ട്ടിഫിക്കറ്റ് ആന്‍ഡ് സെമസ്റ്റര്‍ ബേസ്ഡ് പ്രോഗ്രാമുകള്‍ക്ക് ഇത് ബാധകമല്ല. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

ഒ ഡി എല്‍, ഓണ്‍ലൈന്‍ മോഡിലുള്ള കോഴ്സുകളുടെ റീ രജിസ്ട്രേഷനും സെപ്തം; 10 വരെ ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം: http://www.ignou.ac.in/

 

Latest