Career Education
സ്വയം പോർട്ടലിൽ സൗജന്യ ബിസിനസ് കോഴ്‌സുകളുമായി ഐഐഎം
2017ൽ ആരംഭിച്ച പോർട്ടലിൽ ഐഐടികൾ, ഐഐഎമ്മുകൾ, ഐഐഎസ്ഇആറുകൾ തുടങ്ങിയ സ്ഥാപനങ്ങൾ കോഴ്‌സുകൾ സംഘടിപ്പിക്കുന്നുണ്ട്.

ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകൾ സൗജന്യമായി സംഘടിപ്പിക്കുന്ന കേന്ദ്ര സർക്കാർ പോർട്ടലാണ് സ്വയം (SWAYAM). 2017ൽ ആരംഭിച്ച പോർട്ടലിൽ ഐഐടികൾ,ഐഐഎമ്മുകൾ , ഐഐഎസ്ഇആറുകൾ തുടങ്ങിയ സ്ഥാപനങ്ങൾ കോഴ്‌സുകൾ സംഘടിപ്പിക്കുന്നുണ്ട്.സ്വയം പോർട്ടലിൽ ഇന്ത്യൻ ഇൻസ്‌റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്റുകൾ സംഘടിപ്പിക്കുന്ന ചില ഓൺലൈൻ കോഴ്‌സുകൾ പരിചയപ്പെടാം.
- അഡ്വാൻസ്ഡ് ടോപിക്സ് ഇൻ ഓർഗനൈസേഷണൽ ബിഹേവിയർ – ഐഐഎംഎസ് നടത്തുന്ന കോഴ്സാണ് ഇത്. സ്ഥാപനങ്ങൾക്കുള്ളിലെ വ്യക്തിഗത, ഗ്രൂപ്പ് ബിഹേവിയറിനെ കുറിച്ചാണ് കോഴ്സിൽ പരിശീലനം നൽകുന്നത്. ഇത് 6 ആഴ്ച നീണ്ടുനിൽക്കും. പരീക്ഷ 2025 മെയ് 17 ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു.
- ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ മാർക്കറ്റ് – എ റിസ്ക് മാനേജ്‌മെന്റ് പേഴ്സ്പെക്റ്റിവ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബംഗളൂരു സംഘടിപ്പിക്കുന്ന കോഴ്സ് ആണിത്. ക്രെഡിറ്റ് റിസ്‌ക്, വിദേശ വിനിമയ റിസ്‌ക് എന്നിവയുൾപ്പെടെ വിവിധ സാമ്പത്തിക അപകടസാധ്യതകൾ എങ്ങനെ അളക്കാമെന്നും കൈകാര്യം ചെയ്യാമെന്നും ഈ കോഴ്സിൽ ഉദ്യോഗാർത്ഥികളെ പഠിപ്പിക്കും. 6 ആഴ്ച ദൈർഘ്യമുള്ള ഈ കോഴ്‌സിന് 2025 ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.
- ബിസിനസ് കമ്മ്യൂണിക്കേഷൻ എസൻഷ്യൽസ് – ഐഐഎംബി സംഘടിപ്പിക്കുന്ന ഈ കോഴ്സിൽ ബിസിനസ് കമ്മ്യൂണിക്കേഷൻ രംഗത്തെ വെല്ലുവിളികൾ എങ്ങനെ നേരിടാം എന്നാണ് പഠിപ്പിക്കുന്നത്. ആറാഴ്ചയാണ് കോഴ്സ് ദൈർഘ്യം. 2025 മെയ് 18 ന് അവസാനിക്കുന്ന രീതിയിലാണ് കോഴ്സ് ക്രമപ്പെടുത്തിയിരിക്കുന്നത്. പ്രവേശനം 2025 ഫെബ്രുവരി 28 ന് അവസാനിക്കും.
- ഡാറ്റ ഡ്രൈവൻ മാർക്കറ്റിംഗ് ഡിസിഷൻ മേക്കിങ് – ഐ ഐ എം വി സംഘടിപ്പിക്കുന്ന കോഴ്സിൽ മാർക്കറ്റിംഗ് ഇന്റലിജൻസ്, അനലിറ്റിക്സ്, ഗവേഷണം എന്നിവയിലാണ് ക്ലാസ് നൽകുന്നത്. എട്ട് ആഴ്ചയാണ് കോഴ്സിന്‍റെ ദൈർഘ്യം.
- ഡിജിറ്റൽ മാർക്കറ്റിംഗ് – ബംഗളൂരു ഐഐഎം സംഘടിപ്പിക്കുന്ന കോഴ്സ് ആണിത്. ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ, കസ്റ്റമർ ഇൻസൈറ്റ്സ്, സോഷ്യൽ മീഡിയയുടെ ഉപയോഗം എന്നിവ ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആറാഴ്ചയാണ് കോഴ്സ് ദൈർഘ്യം. ഫെബ്രുവരി 28 വരെ പ്രവേശനം നേടാം.
- ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് അനാലിസിസ് – ഐഐഎംബി സംഘടിപ്പിക്കുന്ന കോഴ്സ് ഉദ്യോഗാർത്ഥികളുടെ ഫിനാൻഷ്യൽ അക്കൗണ്ടിങ് അടിത്തറ കൂടുതൽ ശക്തമാക്കുന്നു.ഫിനാൻഷ്യൽ കോൺസെപ്റ്റ്സ്, അക്കൗണ്ടിംഗ് സ്റ്റാൻഡർഡ്സ്, ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് അനാലിസിസ് ടെക്നിക്, ഹെൽപ്പിംഗ് സ്റ്റുഡൻസ് ഡെവലപ്മെന്റ് എന്നിവ കോഴ്സ് കവർ ചെയ്യുന്നു.
---- facebook comment plugin here -----