Connect with us

Education Notification

കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങിൽ ഓൺലൈൻ പിജി ഡിപ്ലോമയുമായി ഐഐടി ബോംബെ

പ്രവേശന യോഗ്യതയായി കമ്പ്യൂട്ടർ സയൻസിലോ അനുബന്ധ മേഖലയിലോ ബിഇ, ബിടെക്, അല്ലെങ്കിൽ ബിഎസ് (4 വർഷത്തെ ബിരുദം) എന്നിവയാണ് ഐഐടി മുന്നോട്ടുവയ്ക്കുന്നത്.

Published

|

Last Updated

പ്രൊഫഷണലുകളുടെയും ബിരുദധാരികളുടെയും സാങ്കേതിക വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ (സിഎസ്ഇ) ഇ-പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (ഇപിജിഡി) അവതരിപ്പിച്ചു. 2025 ജൂണിൽ ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന ഈ പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് രജിസ്ട്രേഷൻ നിലവിൽ ആരംഭിച്ചിട്ടുണ്ട്

അഡ്വാൻസ്ഡ് പ്രോഗ്രാമിംഗ്, കമ്പ്യൂട്ടിംഗ് സിസ്റ്റംസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML) തുടങ്ങിയ മേഖലകൾ ഉൾപ്പെടെ ആറ് കോഴ്സുകൾ ആണ് ഇതിലുള്ളത്. പുതുതായി ബിരുദം നേടിയവർ, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, ഐടി പ്രൊഫഷണലുകൾ, ഡാറ്റ ശാസ്ത്രജ്ഞർ, മെഷീൻ ലേണിംഗ് വിദഗ്ധർ, ബിരുദാനന്തര ഡിപ്ലോമയിലൂടെ തങ്ങളുടെ വൈദഗ്ധ്യം കൂടുതൽ ഔപചാരികമാക്കാൻ ആഗ്രഹിക്കുന്ന എൻജിനീയർമാരും പ്രൊഫഷണലുകളും തുടങ്ങിയവർക്കാണ് കോഴ്സിൽ അഡ്മിഷൻ എടുക്കാൻ സാധിക്കുക.

പ്രവേശന യോഗ്യതയായി കമ്പ്യൂട്ടർ സയൻസിലോ അനുബന്ധ മേഖലയിലോ ബിഇ, ബിടെക്, അല്ലെങ്കിൽ ബിഎസ് (4 വർഷത്തെ ബിരുദം) എന്നിവയാണ് ഐഐടി മുന്നോട്ടുവയ്ക്കുന്നത്. മറ്റ് എഞ്ചിനീയറിംഗ് പശ്ചാത്തലങ്ങളിൽ നിന്നുള്ള തത്തുല്യ യോഗ്യതയുള്ള വ്യക്തികളെയും പരിഗണിക്കും.

 

 

Latest