National
ക്യു എസ് വേള്‍ഡ് റാങ്കിങ്ങില്‍ ഐ ഐ ടി ഡല്‍ഹി
എ ഐ ടി ഖരക്പൂരിന് 78.6 സ്‌കോറോടെ 202ാം റാങ്ക് ആണ് ആഗോളതലത്തിലുള്ളത്
ന്യൂഡല്‍ഹി | ഇന്ത്യന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡല്‍ഹി ക്യൂ എസ് വേള്‍ഡ് യൂനിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഉള്‍പ്പെട്ടു. ഈ പട്ടികയില്‍ സ്ഥിരമായി ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനം കൂടിയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി.
80. 6 സ്‌കോര്‍ നേടിയ ഐ ഐ ടിക്ക് ആഗോളതലത്തില്‍ 171 ാം റാങ്ക് ആണ് ഉള്ളത്. കഴിഞ്ഞ തവണത്തെക്കാള്‍ 255 സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് 171 റാങ്കിലേക്ക് ഐ ഐ ടി ഡല്‍ഹി എത്തിയത്. ഐ ഐ ടി ഖരക്പൂരിന് 78.6 സ്‌കോറോടെ 202ാം റാങ്ക് ആണ് ആഗോളതലത്തിലുള്ളത്. ഇന്ത്യയില്‍ നിന്ന് രണ്ടാം സ്ഥാനം ലഭിച്ച സ്ഥാപനവും ഇതാണ്.
ഐ ഐ ടി ബോംബെയ്ക്ക് 76.1 മാര്‍ക്കോടെ ആഗോളതലത്തില്‍ 234ഉം ദേശീയതലത്തില്‍ മൂന്ന് റാങ്ക് ആണുള്ളത്. ഐ ഐ ടി കാണ്‍പൂര്‍ നാലാം സ്ഥാനത്തും ഐ ഐ ടി മദ്രാസ് അഞ്ചാം സ്ഥാനത്തും ഉണ്ട്.
ക്യൂ എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിര റാങ്കിങ്ങിൽ ഒന്നാമതെത്തി ടോറെന്റോ സർവ്വകലാശാല
ലോകമെമ്പാടുമുള്ള സർവകലാശാലകളെ മികവിന്റെ തലത്തിൽ അടയാളപ്പെടുത്തുന്ന ക്യുഎസ് വേൾഡ് സർവകലാശാല റാങ്കിങ്ങിൽ ഒന്നാമത് എത്തിയിരിക്കുന്നത് ടൊറെന്റോ സർവകലാശാലയാണ്. ഏറ്റവും മികച്ച രീതിയിൽ പരിസ്ഥിതി സാമൂഹിക ഭരണ വെല്ലുവിളികളെ നേരിടാനുള്ള ഈ സ്ഥാപനത്തിന്റെ കഴിവ് അളക്കാൻ രൂപകല്പന ചെയ്ത സൂചകങ്ങൾ ഉൾക്കൊള്ളുന്ന രീതിശാസ്ത്രം ഉപയോഗിച്ചാണ് റാങ്കിംഗ്.
ETH സൂറിച്ചാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്ത്.യൂണിവേഴ്സിറ്റി ഓഫ് കാലിഫോണിയ ബര്കലി എന്നിവയും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇവ സ്വീഡനിലെ രണ്ട് സർവകലാശാലകളുമായി ആഗോളതലത്തിൽ മൂന്നാം സ്ഥാനം പങ്കിടുകയും ചെയ്യുന്നുണ്ട്,
യുകെയിൽ നിന്നുള്ള ചില സർവകലാശാലകൾ ആണ് അഞ്ചാം സ്ഥാനത്ത് തുടരുന്നത്. ലണ്ടനിലെ തന്നെ ഇംപീരിയൽ കോളേജ് എഡിൻബർഗ് സർവകലാശാല എന്നിവയാണ് ഏഴാം റാങ്കിംഗ് ലഭിച്ച സർവകലാശാലകൾ.
വിദ്യാർത്ഥികൾ സർവകലാശാലകൾ തിരഞ്ഞെടുക്കുമ്പോൾ സുസ്ഥിരത ഒരു പ്രധാന ഘടകമായി കണക്കാക്കുന്നുണ്ടെന്നും. പത്തിൽ 9 പേരും സുസ്ഥിരതയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത് എന്നും ക്യുഎസ് ഇന്റർനാഷണൽ പ്രതിനിധി ജെസിക്കാ ടർണർ പറഞ്ഞു.