Connect with us

Education Notification

യുജി, പിജി വിദ്യാർത്ഥികൾക്ക് ശമ്പളത്തോടെ ഇന്റേൺഷിപ്പുമായി പാലക്കാട് ഐ ഐ ടി

താൽപ്പര്യമുള്ളവർക്ക് sun.iitpkd.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

Published

|

Last Updated

പാലക്കാട്|പാലക്കാട് ഐഐടി ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കായി ആറു ആഴ്ച നീണ്ടുനിൽക്കുന്ന റസിഡൻഷ്യൽ സമ്മർ ഇന്റൻഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പിനൊപ്പം മികച്ച ഗവേഷണ അനുഭവവും വാഗ്ദാനം ചെയ്യുന്നതാണ്. താൽപ്പര്യമുള്ളവർക്ക് sun.iitpkd.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. മെയ് മാസത്തിൽ ആണ് ഇന്റേൺഷിപ്പ് പ്രോഗ്രാം ആരംഭിക്കുക .

പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റുകൾ നൽകൂ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8,000 രൂപ സാമ്പത്തിക സഹായം ലഭിക്കും. ക്യാമ്പസിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ബിരുദ ബിരുദാനന്തര വിദ്യാർഥികളെ ഗവേഷണ രീതികൾ പരിചയപ്പെടുത്തുക, അധ്യാപനത്തിലും ഗവേഷണത്തിലും താൽപ്പര്യം വളർത്തുക എന്നിവയാണ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് ഐഐടി അറിയിച്ചു.

 

 

 

Latest