National
ഐഐടി ഗവേഷക വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മുറിയില്‍ നിന്നും ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
![](https://assets.sirajlive.com/2024/03/death-1-897x538.jpg)
കാണ്‍പൂര്‍ | ഐഐടി ഗവേഷക വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ കെമിസ്ട്രി ഗവേഷക വിദ്യാര്‍ഥിയായ അങ്കിത് യാദവിനെയാണ് ഹോസ്റ്റല്‍ മുറിയിലെ സീലിംഗില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സുഹൃത്തുക്കള്‍ ഫോണിലൂടെ അങ്കിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവാവ് ഫോണ്‍ എടുത്തില്ല.മുറിയുടെ വാതിലും തുറക്കാതായതോടെ സുഹൃത്തുക്കള്‍ അധികൃതരെ വിവരം അറിയിച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയില്‍ നിന്നും ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നുമാണ് ആത്മഹത്യകുറിപ്പില്‍ പറയുന്നത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)