Connect with us

Kerala

ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊല്ലപ്പെട്ടവരുടെ മൊബൈല്‍ ഫോണുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Published

|

Last Updated

കൊച്ചി |  ഇലന്തൂര്‍ നരബലി കേസില്‍ പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ ഇന്ന് പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. കാലടി പോലീസ് രജിസ്റ്റര്‍ ചെയ്ത റോസിലിന്‍ കൊലപാതകക്കേസില്‍ കഴിഞ്ഞ മാസം 26 മുതല്‍ പോലീസ് കസ്റ്റഡിയിലായിരുന്നു പ്രതികള്‍.

അതേ സമയം കളമശ്ശേരി എആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലില്‍ കേസിലെ മുഖ്യപ്രതി ഷാഫി പോലീസിനോട് പൂര്‍ണമായും സഹകരിച്ചിരുന്നില്ല. പ്രതി പലപ്പോഴും വൈരുധ്യം നിറഞ്ഞ മൊഴികളാണ് നല്‍കിയത്. .കൊല്ലപ്പെട്ടവരുടെ മൊബൈല്‍ ഫോണുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ തെളിവുകളുമാണ് കേസില്‍ നിര്‍ണായകമാവുക. നിലവില്‍ കൂടുതല്‍ കസ്റ്റഡി വേണ്ട എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ആവശ്യമെങ്കില്‍ ജയിലിലെത്തി ചോദ്യം ചെയ്യാനാകും നീക്കം.