Kerala
ഇലന്തൂര്‍ ഇരട്ട നരബലി കേസ്; പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും
ഷാഫി, ഭഗവല്‍ സിങ് എന്നിവരുടെ ദേഹ പരിശോധനയില്‍ സംശയകരമായ ചില മുറിവുകള്‍ കണ്ടെത്തി

കൊച്ചി | ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കഴിയുന്ന പ്രതികളെ പത്ത് മണിയോടെ എറണാകുളം പോലിസ് ക്ലബ്ബില്‍ എത്തിച്ചാകും ചോദ്യം ചെയ്യല്‍. തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം രാവിലെ യോഗം ചേരും.
ഫൊറന്‍സിക് അന്വേഷണത്തിന്റെ ഭാഗമായുള്ള പ്രതികളുടെ വൈദ്യ പരിശോധന ഇന്നലെ കളമശേരി മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായിരുന്നു. 3 ദിവസം കൂടുമ്പോള്‍ പരിശോധിച്ചു വിലയിരുത്തണമെന്നു കോടതി നിര്‍ദേശമുണ്ട്. ഷാഫി, ഭഗവല്‍ സിങ് എന്നിവരുടെ ദേഹ പരിശോധനയില്‍ സംശയകരമായ ചില മുറിവുകള്‍ കണ്ടെത്തി
മൂന്ന് ദിവസത്തിനുള്ളില്‍ പൊട്ടന്‍സി ടെസ്റ്റ് ഉള്‍പ്പടെ ഉള്ള പരിശോധനകളുടെ ഫലം ലഭിക്കുമെന്നാണ് പോലിസ് കരുതുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത അന്വേഷണ സംഘത്തിന് ലഭിക്കും