Kerala
ഇലന്തൂർ നരബലി: പ്രതികളെ കോടതിയിൽ ഹാജരാക്കി; ഷാഫി ഒന്നാം പ്രതി
പ്രതികളെ പോലീസ് പത്തു ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടും.

പത്തനംതിട്ട | ഇലന്തൂർ നരബലി കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് കോടതിയിൽ എത്തിച്ചത്. കേസിൽ ഷാഫി ഒന്നാം പ്രതിയും ഭഗവൽസിംഗ് രണ്ടാം പ്രതിയും ലൈല മൂന്നാം പ്രതിയുമാണ്.
മുഖം മറച്ചാണ് പ്രതികളെ കൊണ്ടുവന്നത്. പ്രതികളെ പോലീസ് പത്തു ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടും. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കടവന്ത്രയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി പത്മം, തൃശൂര്‍ സ്വദേശിനി റോസിലി എന്നിവരാണ് നരബലിക്ക് ഇരയായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്റ്റംബര്‍ 26 നും കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.