Connect with us

Kerala

ഇലന്തൂര്‍ നരബലി: പത്മയുടെ മൃതദേഹത്തിനായി മക്കള്‍ വീണ്ടും സര്‍ക്കാറിനെ സമീപിച്ചു

18 ദിവസമായി മൃതദേഹത്തിനായി കൊച്ചിയില്‍ കാത്തിരിക്കുകയാണ്

Published

|

Last Updated

തിരുവനന്തപുരം |  ഇലന്തൂരില്‍ നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുകിട്ടാനായി മകന്‍ സെല്‍വരാജ് വീണ്ടും സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു.ദിവസങ്ങളായി മൃതദേഹത്തിനായി കൊച്ചിയില്‍ കാത്തിരിക്കുകയാണെന്നും മൃതദേഹം വിട്ടുകിട്ടാന്‍ അടിയന്തരമായി ഇടപെടണമെന്നും പത്മയുടെ മക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു

18 ദിവസമായി മൃതദേഹത്തിനായി കൊച്ചിയില്‍ കാത്തിരിക്കുകയാണ്. കയ്യില്‍ പണം ഇല്ല. ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭക്ഷണത്തിനും താമസത്തിനും വലിയ ബുദ്ധിമുട്ടുണ്ട്. മൃതദേഹം എത്രയും വേഗത്തില്‍ വിട്ടു കിട്ടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നാണ് പത്മയുടെ മകന്‍ സെല്‍വരാജ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. ഇത് രണ്ടാം തവണയാണ് പത്മത്തിന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് കത്ത് അയക്കുന്നത്

 

Latest