Connect with us

Kerala

ഇലന്തൂര്‍ നരബലി: പ്രതികളുടെ വീട്ടുപറമ്പില്‍ കൂടുതല്‍ പരിധോധന നടത്തും

മൃതദേഹം മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന കെടാവര്‍ നായകളെയും പരിശോധനക്കായി ഉപയോഗിക്കും

Published

|

Last Updated

പത്തനംതിട്ട |  ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൂടുതല്‍ മൃതദേഹത്തിനായി ഭഗവല്‍ സിംഗിന്റെയും ലൈലയുടേയും വീട്ടുപറമ്പില്‍ കൂടുതല്‍ പരിശോധന നടത്തും. പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയോ എന്ന സംശയദൂരീകരണത്തിനാണ് പരിശോധന. ജെസിബി ഉപയോഗിച്ചാകും പുരയിടത്തില്‍ കുഴികളെടുത്ത് പരിശോധന നടത്തുക. മൃതദേഹം മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന കെടാവര്‍ നായകളെയും പരിശോധനക്കായി ഉപയോഗിക്കും. രാവിലെ മൂന്ന് പ്രതികളെയും കൊച്ചിയില്‍ നിന്ന് പത്തനംതിട്ടയിലെത്തിച്ചാകും പരിശോധനയും തെളിവെടുപ്പും,വീട്ടുവളപ്പില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം.

നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പോലീസ് ക്ലബില്‍ ചോദ്യം ചെയ്തു വരികയാണ്. പ്രതികളെ മൂന്ന് പേരേയും നാളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാവും പരിശോധനയും കുഴിയെടുക്കലും.