Connect with us

Kerala

ഇലന്തൂര്‍ നരബലി: ഭഗവല്‍ സിംഗ് പാര്‍ട്ടി അംഗമല്ലെന്ന് എം എ ബേബി

. അപമാനവും അമര്‍ഷവും ഉണ്ടാക്കുന്ന ഒന്നാണിത്

Published

|

Last Updated

തിരുവനന്തപുരം |  ഇലന്തൂര്‍ നരബലിയുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള ഭഗവല്‍ സിംഗ് പാര്‍ട്ടി അംഗമല്ലെന്ന് സിപിഎം പിബി അംഗം എം എ ബേബി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഒരു പക്ഷെ ഏര്‍പ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ പാര്‍ട്ടി അംഗമല്ല- എം എ ബേബി പറഞ്ഞു

നാടിനെ ഞെട്ടിച്ച സംഭവമാണ് നരബലി. അപമാനവും അമര്‍ഷവും ഉണ്ടാക്കുന്ന ഒന്നാണിത്. ദൈവ സങ്കല്‍പങ്ങളെ അപമാനിക്കുന്ന സംഭവമാണിതെന്നും ബേബി പറഞ്ഞു.