Connect with us

Kerala

ഇലന്തൂര്‍ നരബലി: കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് സംശയം; പ്രതികളുടെ വീട്ടുപറമ്പില്‍ പരിശോധന

മൃതദേഹം മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന കെടാവര്‍ നായകളെ ഉപയോഗിച്ചാണ് പരിശോധന

Published

|

Last Updated

പത്തനംതിട്ട |  ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൂടുതല്‍ മൃതദേഹത്തിനായി ഭഗവല്‍ സിംഗിന്റെയും ലൈലയുടേയും വീട്ടുപറമ്പില്‍ പോലീസ് സംഘം  പരിശോധന തുടങ്ങി. പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയോ എന്ന സംശയദൂരീകരണത്തിനാണ് പരിശോധന.

മൃതദേഹങ്ങളുടെ മണം പിടിക്കാൻ കഴിവുള്ള കെടാവര്‍ ഇനത്തിൽപെട്ട രണ്ട് പോലീസ് നായകളുടെ സഹായത്തോടെയാണ് നരബലി നടന്ന പുരയിടത്തില്‍ പോലീസ് പരിശോധന നടത്തുന്നത്. പറമ്പിന്റെ ചില ഭാഗങ്ങളിൽ നായ്ക്കൾ അസ്വാഭാവികമായി കുരച്ചതിനാൽ ഇവിടെ കുഴിയെടുത്ത് പ്രത്യേകം പരിശോധിക്കുന്നുണ്ട്.

രാവിലെ മൂന്ന് പ്രതികളെയും കൊച്ചിയില്‍ നിന്ന് പത്തനംതിട്ടയിലെത്തിച്ചിട്ടുണ്ട്. പ്രതികളുടെ സാന്നിധ്യത്തിലാണ് പരിശോധന.