International
അനാരോഗ്യം; നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക ജയില്‍ മോചനം
മൂന്നാഴ്ചത്തേക്കാണ് മോചനം. ചികിത്സക്കായാണ് മോചനം അനുവദിച്ചത്.
ടെഹ്‌റാന്‍ | ഇറാന്‍ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് മോചനം അനുവദിച്ചത്. മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ നിലി എക്‌സില്‍ വെളിപ്പെടുത്തി.
എന്നാല്‍, മോചന കാലയളവ് മൂന്നാഴ്ച മാത്രമാക്കി ചുരുക്കിയതിനെ വിമര്‍ശിച്ച് നര്‍ഗീസിയുടെ ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി.
തടവില്‍ മൂന്നാഴ്ച മാത്രം ഇളവ് വരുത്തിയത് അപര്യാപ്തമാണെന്നും നര്‍ഗീസിയെ ഉടന്‍ തന്നെ നിരുപാധികം വിട്ടയക്കുകയോ മോചന കാലയളവ് മൂന്ന് മാസത്തേക്കെങ്കിലും നീട്ടിനല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----