Connect with us

Kerala

അനധികൃത സ്വത്ത് സമ്പാദന കേസ്; എഎംവിഐ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ അന്വേഷണ വിധേയമായാണ് എം മണികണ്ഠനെ സസ്‌പെന്‍ഡ് ചെയ്തത്.

Published

|

Last Updated

പാലക്കാട്|ഒറ്റപ്പാലം മോട്ടോര്‍ വാഹന വകുപ്പിലെ എ എം വി ഐ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഒറ്റപ്പാലം ജോയിന്റ് ആര്‍ ടി ഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കാസര്‍കോട് സ്വദേശി എം മണികണ്ഠനെയാണ് സസ്പെന്‍ഡ് ചെയ്തത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ അന്വേഷണ വിധേയമായാണ് ഗതാഗത വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം മണികണ്ഠന്റെ ഒറ്റപ്പാലത്തെ വാടക വീട്ടിലും കാസര്‍കോട്ടെ വീട്ടിലും എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ പരിശോധന നടത്തിയിരുന്നു. മണികണ്ഠന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് 1,90000 രൂപ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത വകുപ്പിന്റെ നടപടി.

 

 

Latest