Connect with us

യു ഡി എഫ് ഭരണ കാലത്ത് മുന്‍ മന്ത്രി അനൂപ് ജേക്കബ് എം എല്‍ എയുടെ ഭാര്യ അനില മേരി ഗീവര്‍ഗീസിനെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചതില്‍ അഴിമതി ആരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി.
തിരുവനന്തപുരം സ്വദേശി മണിമേഖലയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ സമാനമായ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വ്യാജ ജോലി പരിചയ സര്‍ട്ടിഫിക്കറ്റാണ് അനില മേരി ഗീവര്‍ഗീസ് പദവി ലഭിക്കുന്നതിനായി ഹാജരാക്കിയതെന്ന് ഉള്‍പ്പെടെയായിരുന്നു ആരോപണം. ചട്ടങ്ങള്‍ പാലിക്കാതെയാണു നിയമനമെന്നു ഹര്‍ജിയില്‍ പറയുന്നുണ്ട്.

---- facebook comment plugin here -----

Latest