Connect with us

Kerala

കൊല്ലത്ത് അനധികൃത ബോംബെ മിഠായി നിര്‍മാണ കേന്ദ്രം കണ്ടെത്തി

വസ്ത്രങ്ങൾക്ക് വേണ്ടിയുള്ള നിറമാണ് മിഠായി തയ്യാറാക്കാന്‍ ഉപയോഗിച്ചിരുന്നത്.

Published

|

Last Updated

കൊല്ലം | കരുനാഗപ്പള്ളിയില്‍ അനധികൃത ബോംബെ മിഠായി (പഞ്ഞി മിഠായി) നിര്‍മാണ കേന്ദ്രം കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചത്. 25ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചാണ് മിഠായി തയ്യാറാക്കിയിരുന്നത്.

വസ്ത്രങ്ങൾക്ക് വേണ്ടിയുള്ള നിറമാണ് മിഠായി തയ്യാറാക്കാന്‍ ഉപയോഗിച്ചിരുന്നത്. ശരീരത്തിനകത്തെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ നിറം. ആയിരത്തിലധികം പാക്കറ്റ് പഞ്ഞി മിഠായി അധികൃതര്‍ നശിപ്പിച്ചിട്ടുണ്ട്.

സമീപവാസി കെട്ടിടം വാടകക്കെടുത്ത് പഞ്ഞിമിഠായി നിര്‍മിക്കുകയായിരുന്നു. ഇയാളുടെ ജോലിക്കാരായാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രവര്‍ത്തിച്ചത്. കെട്ടിട വളപ്പില്‍ കക്കൂസ് മാലിന്യം പൊട്ടി ഒഴുകുന്നുണ്ടായിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.

Latest