Connect with us

Kerala

പി വി അന്‍വറിന്റെ പാര്‍ക്കിലെ അനധികൃത നിര്‍മാണം; കൂടരഞ്ഞി പഞ്ചായത്ത് നടപടികള്‍ ഊര്‍ജിതമാക്കി

.കാട്ടരുവി തടഞ്ഞുള്ള നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ വീണ്ടും കൂടരഞ്ഞി പഞ്ചായത്ത് ടെന്‍ഡര്‍ വിളിച്ചു

Published

|

Last Updated

കോഴിക്കോട്  | സര്‍ക്കാറിനെതിരെ പോര്‍മുഖം തുറന്നിരിക്കെ, പി വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കുന്നതിനായി അധികൃതര്‍ നടപടി തുടങ്ങി.കാട്ടരുവി തടഞ്ഞുള്ള നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ വീണ്ടും കൂടരഞ്ഞി പഞ്ചായത്ത് ടെന്‍ഡര്‍ വിളിച്ചു.

ജൂലൈ 25നാണ് ജില്ലാ കലക്ടര്‍ കോണ്‍ക്രീറ്റ് കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടത്.
തുടര്‍ന്ന് സെപ്റ്റംബര്‍ മാസം പതിമൂന്ന് വരെ ടെന്‍ഡര്‍ നടന്നുവെങ്കിലും ആരും പങ്കെടുത്തില്ല.

നാല് ദിവസം മുമ്പാണ് വീണ്ടും ടെന്‍ഡര്‍ വിളിച്ചത്. ഈ ടെന്‍ഡറിലും ആരും പങ്കെടുത്തില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിര്‍മാണങ്ങള്‍ പൊളിക്കാനാണ് നീക്കം.

നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട് എട്ടുമാസമായിട്ടും നടപടിയെടുക്കാതിരുന്ന പഞ്ചായത്ത്, അന്‍വര്‍ സെപ്റ്റംബര്‍ ആദ്യം സിപിഎമ്മിമായി യുദ്ധപ്രഖ്യാപനം നടത്തിയശേഷമാണ് നടപടിയുമായി ഇപ്പോള്‍ രംഗത്തെത്തിയത്.

 

Latest