Connect with us

Kerala

അനധികൃത നിര്‍മാണം; എം എം മണിയുടെ സഹോദരന്റെ ഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ നടപടി തുടങ്ങി

1964 ലെ ഭൂ പതിവ് ചട്ടം ലംഘിച്ചും എന്‍ ഒ സി ഇല്ലാതെയുമാണ് ലംബോദരന്‍ നിര്‍മാണം നടത്തിയതെന്ന് റവന്യൂ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Published

|

Last Updated

ഇടുക്കി | അടിമാലി ഇരുട്ടുകാനത്ത് നിബന്ധനകള്‍ പാലിക്കാതെ സിപ്പ് ലൈന്‍ ടൂറിസം പദ്ധതി നടപ്പിലാക്കിയ ഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ഉടുമ്പന്‍ചോല എം എല്‍ എയും മുന്‍ മന്ത്രിയുമായ എം എം മണിയുടെ സഹോദരന്‍ എം എം ലംബോദരന്റെ ഭൂമിക്കെതിരെയാണ് റവന്യൂ വകുപ്പിന്റെ നടപടി. 1964 ലെ ഭൂ പതിവ് ചട്ടം ലംഘിച്ചും എന്‍ ഒ സി ഇല്ലാതെയുമാണ് ലംബോദരന്‍ നിര്‍മാണം നടത്തിയതെന്ന് റവന്യൂ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചാണ് നിര്‍മാണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ ജില്ലാ കലക്ടര്‍ ദേവികുളം സബ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവികുളം സബ് കലക്ടര്‍ എം എം ലംബോദരന് നോട്ടീസ് നല്‍കി. ഈ മാസം ആറിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ചില അസൗകര്യങ്ങള്‍ പറഞ്ഞ് ലംബോദരന്‍ ഹാജരായില്ല. റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ലംബോദരന്റെ നീക്കം.

 

Latest