Kerala
അനധികൃത അലങ്കാര ലൈറ്റ്; കെ എസ് ആര്‍ ടി സിക്കെതിരെ ഹൈക്കോടതി
പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് കോടതി
ഇടുക്കി | മൂന്നാറിലേക്കുള്ള കെ എസ് ആര്‍ ടി സി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ ബസില്‍ അനധികൃത അലങ്കാര ലൈറ്റുകള്‍ ഘടിപ്പിച്ചതിനെതിരെ ഹൈക്കോടതി. കെ എസ് ആര്‍ ടി സി റോയല്‍വ്യൂ ഡബിള്‍ ഡെക്കര്‍ സര്‍വീസില്‍ അനധികൃത ലൈറ്റ് സംവിധാനം ഒരുക്കിയത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് വാഹനത്തിലെ ലൈറ്റ് സംവിധാനമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പൂര്‍ണമായും സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി പറഞ്ഞു. വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
---- facebook comment plugin here -----